വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ അറിയാത്ത പലാകാര്യങ്ങളും വെളിപ്പെടുത്തുകയാണ് ഏതാനും ജീവനക്കാര്‍. സോഷ്യല്‍ മീഡിയ വെബ്സൈറ്റായ റെഡിറ്റില്‍ വിമാന ജീവനക്കാര്‍ പങ്കുവച്ച രഹസ്യങ്ങള്‍ അത് വെളിപ്പെടുത്തുന്നതാണ്.
ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് വിമാനജീവനക്കാര്‍ പലരും പങ്കുവച്ചത്. പലപ്പോഴും വിമാനങ്ങള്‍ യാത്ര ചെയ്യുന്നത് അവയവമാറ്റ ശസ്ത്രക്രിയക്കുവേണ്ടിയുള്ള അവയവങ്ങളുമായാകാമെന്ന് ഒരു എയര്‍ഹോസ്റ്റസ് വെളിപ്പെടുത്തി. ലഗേജുകള്‍ക്കിടെ ചിലപ്പോള്‍ അവയവങ്ങളുണ്ടാകാം. നിങ്ങളുടെ വളര്‍ത്തുമൃഗങ്ങളും അതേ ഇടത്തുതന്നെയുണ്ടാകാം. ചിലപ്പോള്‍ മൃതശരീരങ്ങളും ഇതിനൊപ്പമുണ്ടാകാമെന്നും അവര്‍ പറയുന്നു.
വിമാനത്തിന്റെ തറ അത്ര വെടിപ്പുള്ളതാകണം എന്നില്ലെന്നാണ് മറ്റൊരാളുടെ വെളിപ്പെടുത്തല്‍. മൂത്രവും ഛര്‍ദിയുമൊക്കെ വീണ് അഴുക്കുപിടിച്ചതാകാം അത്. യാത്രക്കാര്‍ ഷൂ അഴിച്ചുവെക്കരുതെന്ന അഭ്യര്‍ത്ഥനയടെയാണ് മുന്‍ എയര്‍ ഹോസ്റ്റസിന്റെ വെളിപ്പെടുത്തല്‍. ഭക്ഷണം തരുന്ന ട്രേയില്‍ത്തന്നെ കുട്ടികളുടെ ഉപയോഗിച്ച നാപ്പി വെക്കുന്നതും ചിലരുടെ പതിവാണ്. ഇതൊന്നും യാത്രക്കാരറിയാതെ കൈകാര്യം ചെയ്യുന്നതാണ് ജീവനക്കാരുടെ മിടുക്ക്.
ഒരിക്കല്‍ രാത്രി വിമാനം പറന്നുകൊണ്ടിരിക്കുന്നതിനിടെ പൈലറ്റിന് എങ്ങോട്ടാണ് യാത്ര ചെയ്യുന്നതെന്ന കാര്യം മറന്നുപോയതായി ഒരു എയര്‍ഹോസ്റ്റസ് വെളിപ്പെടുത്തുന്നു. ജീവനക്കാരും പൈലറ്റും ദീര്‍ഘയാത്രകള്‍ക്കിടെ ഉറങ്ങാറുണ്ട്. പലപ്പോഴും തലേന്നത്തെ ഹാങ്ങോവര്‍ മാറാന്‍ വൈകുന്നതാണ് വിമാനങ്ങള്‍ വൈകാന്‍ കാരണമെന്നും വേറൊരാള്‍ എഴുതുന്നു