ലോകത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന റോഡ് എന്ന ബഹുമതി ലഡാക്കിലെ ഉംലിങ്ക്‌ല റോഡിന്. ഇന്ത്യന്‍ സൈന്യത്തിന്റെ റോഡ് നിര്‍മ്മാണ വിഭാഗമായ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) ആണ് ഈ റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. 19,300 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന റോഡ് പ്രൊജക്ട് ഹിമാന്‍ക് പദ്ധതിയുടെ ഭാഗമായാണ് ബിആര്‍ഒ നിര്‍മ്മിച്ചിരിക്കുന്നത്. 86 കിലോമീറ്റര്‍ നീളമുള്ള റോഡ് ലേയില്‍ നിന്നും 230 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ചിസ്മുലെ, ഡെംചോക്ക് ഗ്രാമങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്. ഈസ്റ്റേണ്‍ സെക്ടറിലെ ഇന്ത്യ-ചൈന അതിര്‍ത്തിയ്ക്ക് വളരെ അടുത്തായാണ് ഈ ഗ്രാമങ്ങള്‍ സ്ഥിതി ചെയ്യുന്നത്. അതിനാല്‍ തന്നെ പ്രതിരോധരംഗത്തും ഈ റോഡിന് പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നുണ്ട്. കടുത്ത വെല്ലുവിളികള്‍ അതിജീവിച്ചാണ് ഇത്ര ഉയരത്തില്‍ റോഡ് നിര്‍മ്മിച്ചതെന്ന് പ്രൊജക്ട് ഹിമാന്‍ക് ചീഫ് എന്‍ഞ്ചിനീയര്‍ ബ്രിഗേഡിയര്‍ ഡി.എം.പുര്‍വിമന്ത് പറഞ്ഞു. മേഖലയിലെ പ്രതികൂല കാലാവസ്ഥയായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. അതിനാല്‍ പലതവണ റോഡിന്റെ നിര്‍മ്മാണം നിര്‍ത്തിവെച്ചിരുന്നു. വേനല്‍കാലത്ത് മൈനസ് 10-20 വരെ താപനിലയാണ് ഇവിടെ രേഖപ്പെടുത്തുക. ശൈത്യകാലത്ത് ഇത് മൈനസ് 30-40 ഡിഗ്രി വരെയാവും. ഓക്‌സിജന്‍ ലഭ്യതയും ഇവിടെ കുറവാണ്. ശരാശരിയിലും 50% കുറവ് ഓക്‌സിജനാണ് അന്തരീക്ഷത്തിലുള്ളത്. ഇത്രയും ഉയരത്തിലേക്ക് നിര്‍മ്മാണസാമാഗ്രഹികളും യന്ത്രങ്ങളും വാഹനങ്ങളും എത്തിക്കുക എന്നതായിരുന്നു മറ്റൊരു പ്രധാന വെല്ലുവിളി. യന്ത്രങ്ങളുടെ പരിപാലനവും അറ്റകുറ്റപ്പണികളും എല്ലാം വലിയ തലവേദനയാണ് ബിആര്‍ഒയ്ക്ക് സൃഷ്ടിച്ചിരുന്നത്. ഇത്തരത്തില്‍ തീര്‍ത്തും പ്രതികൂലമാണ് കാലാവസ്ഥ എന്നതിനാല്‍ തന്നെ യന്ത്രങ്ങളുടേയും നിര്‍മ്മാണതൊഴിലാളികളുടേയും മൊത്തം ശേഷിയുടെ അന്‍പത് ശതമാനം മാത്രമേ നിര്‍മ്മാണത്തിനായി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞുള്ളു. നിര്‍മ്മാണപ്രവൃത്തിയില്‍ പങ്കുചേര്‍ന്ന സൈനികര്‍ക്കും പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ നേരിടേണ്ടി വന്നു.