ന്യൂയോര്‍ക്ക് : അമ്പൊത്തൊന്നുകാരിയായ എഴുത്തുകാരി കത്രീന്‍ ഹാര്‍ഡിന് ഡേറ്റിങ് നടത്താന്‍ ചെറുപ്പക്കാരെ മതിയെന്നാണ് അവര്‍ പറയുന്നത്. താന്‍ 26നും 37നും ഇടയില്‍ പ്രായമുള്ള ചെറുപ്പക്കാരുമായി ഡേറ്റ് ചെയ്യാനാണ് താല്‍ം 50 വയസിന് മുകളില്‍ പ്രായമുള്ള ആണുങ്ങള്‍ക്ക് പൊണ്ണത്തടിയാണെന്നും ശരീരത്തിന് ഷേപ്പ് നഷ്ടപ്പെട്ടവരാണെന്നും കത്രീന്‍ പറയുന്നു.
ചെറുപ്പക്കാരനുമായി ഡേറ്റ് ചെയ്തതിന് പിന്നാലെയാണ് താന്‍ ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയതെന്നും കത്രീന്‍ പറയുന്നു. കിടപ്പറയിലെ തന്റെ അനുഭവം വെളിപ്പെടുത്തുകയാണെങ്കില്‍ യുവാക്കളാണ് തനിക്ക് കൂടുതല്‍ ബഹുമാനം തരുന്നതെന്ന് കത്രീന്‍. സ്വന്തം സുഖത്തിലും താല്‍പര്യങ്ങളിലും മാത്രമാണ് പ്രായമുള്ള പുരുഷന്മാര്‍ ശ്രദ്ധ ചെലുത്തുന്നതെന്നും സ്ത്രീ പങ്കാളിയുടെ ആവശ്യങ്ങളെ പറ്റി അവര്‍ ബോധവാന്മാരല്ലെന്നും കത്രീന്‍ പറയുന്നു. മാത്രമല്ല അന്‍പതുകളിലും തന്റെ ശരീരം 25 വയസ് മാത്രം പ്രായമുള്ള യുവതികളുടേത് പോലെയാണെന്നാണ് ഇവരുടെ അഭിപ്രായം.
തന്നെക്കാള്‍ 20 വയസ് ഇളപ്പമുള്ള ഡാലിന്‍ എന്ന യുവാവുമായുണ്ടായ അനുഭവവും ഉദാഹരണമായി കത്രീന്‍ ചൂണ്ടിക്കാട്ടുന്നു. തനിക്ക് ഇത്രയും ബഹുമാനം നല്‍കിയ ഒരു ചെറുപ്പക്കാരന്‍ തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. തന്നെ കണ്ടാല്‍ അന്‍പതുകാരിയാണെന്ന് പറയില്ലെന്നും തന്റെ ശരീരത്തെ ഡാലിന്‍ വര്‍ണിച്ചത് തന്നില്‍ ആഹ്ലാദമുളവാക്കിയെന്നും കത്രീന പറയുന്നു.
ഇങ്ങനെ നിരവധി തവണ ചെറുപ്പക്കാരില്‍ നിന്നും കേള്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് കത്രീന അവകാശപ്പെടുന്നത്. 50കളിലേക്ക് കടക്കുന്ന അവസരത്തില്‍ പുരുഷന്മാര്‍ക്ക് ശരീര സൗന്ദര്യത്തില്‍ ശ്രദ്ധയില്ലെന്നും സ്ത്രീകളുടെ മനസില്‍ എന്താണ് തോന്നുന്നത് എന്നതിനെ കുറിച്ച് ചിന്തയില്ലെന്നും കത്രീന്‍ പറയുന്നു.