അടിസ്ഥാന രഹിതവും അകാരണമായ അമിതഭയത്തെയുമാണ് ഫോബിയ എന്നു പറയുന്നത്. ഭയം ഏതെങ്കിലും വസ്തുവിനോട് ആകാം. ചില സാഹചര്യങ്ങളോട് ആകാം. ചില കുഞ്ഞുങ്ങള്‍ക്ക് എട്ടുകാലി/പാറ്റ തുടങ്ങിയവയോടാകാം ഭയം. ചിലര്‍ക്കാകട്ടെ കാറ്റ്, മിന്നല്‍, ഇടിവെട്ട് എന്നിവയാകാം ഭയം. മൂന്ന് വയസ്സുമുതല്‍ കുട്ടികള്‍ക്ക് ഇത് കാണാറുണ്ട്. കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന കളിയാക്കലും കുറ്റപ്പെടുത്തലുകളും ഗര്‍ഭാവസ്ഥയില്‍ ഏതെങ്കിലും ഒരു സാഹചര്യത്തില്‍ അമ്മ അനുഭവിച്ച ഭയം കുട്ടിയിലേക്ക് വരും.
ലക്ഷണങ്ങൾ അറിയാം
ഭയപ്പെടുത്തുന്ന വസ്തുവോ സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ അമിതമായ ഉത്കണ്ഠ, വെപ്രാളം, ശക്തിയായ വികാരം നിയന്ത്രിക്കാൻ പറ്റാതെ വരിക, വിയർക്കുക, ശ്വാസതടസം, ശക്തമായ ഹൃദയമിടിപ്പ്, നെഞ്ചുവേദന, പരിഭ്രാന്തി, തലവേദന, ഓക്കാനം എന്നിവയുണ്ടാകാം
പരിഹാരമാർഗ്ഗങ്ങൾ
അമിതഭയം ഉള്ള കുട്ടികളെ ശ്രദ്ധിച്ച് അവർക്ക് ഏതൊക്കെ സാഹചര്യത്തിലാണ് ഭയം ഉണ്ടാകുന്നതെന്ന് കണ്ടെത്തുക /
പാറ്റയെ ഭയക്കുന്ന കുട്ടിയാണെങ്കിൽ ആദ്യം പാറ്റയുടെ പടങ്ങൾ കാണിച്ചുകൊടുക്കാം. അതിൽ കുട്ടി വിജയിച്ചാൽ ‘ ആദ്യം ദൂരെനിന്ന് പാറ്റയെ കാണിക്കാം. ദിവസങ്ങൾക്കകം പാറ്റയെ അമ്മയുടെ കയ്യിൽ വച്ച് കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുക്കാം. ഒടുവിൽ ഒന്നു തൊട്ടു നോക്കാമോ എന്ന അവസ്ഥയിലെത്തും. ഇത്തരത്തിൽ പടിപടിയായി അമിതഭയം നമുക്ക് ‘ മാറ്റിയെടുക്കാം . ഒരു കാരണവശാലും കുട്ടിക്ക് ഭക്ഷണം കൊടുക്കുമ്പോൾ വാശിപിടിച്ച് കരയുമ്പോൾ പേടിപ്പിച്ച് കഴിപ്പിക്കാനോ നിയന്ത്രിക്കുവാനോ ശ്രമിക്കരുത്. മാതാപിതാക്കളുടെ ഭയം കുട്ടികളിലേക്ക് പകരാതെ ഇരിക്കുക. അതിനായി മനശാസ്ത്ര ചികിത്സയ്ക്കായി മാതാപിതാക്കൾ ആദ്യം സ്വന്തം പ്രശ്നം പരിഹരിക്കാം അത്യാവശ്യം വരുന്നപക്ഷം മനശാസ്ത്ര വിദഗ്ധരുടെ സഹായം തേടാം.