സ്വന്തം ലേഖകൻ
ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യശ്പാൽ ശർമ (66)അന്തരിച്ചു.ഹൃദ് രോഗത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. ജന്മനാടായ ലുധിയാനയിലായിരുന്നു അന്ത്യം.
പാകിസ്താനെതിരേയായിരുന്നു ക്രിക്കറ്റിലേക്കുള്ള യശ്പാൽ ശർമ്മയുടെ അരങ്ങേറ്റം.തൊട്ടടുത്ത വർഷം ഇംഗ്ലണ്ടിനെതിരേ ടെസ്റ്റിലും അരങ്ങേറ്റം കുറിച്ചു.
അതേ വർഷം ഇന്ത്യയുടെ ലോകകപ്പ് ടീമിലും ഇടം നേടിയെങ്കിലും ഒരൊറ്റ മത്സരം പോലും കളിക്കാനായില്ല.ഓസ്‌ട്രേലിയക്കെതിരേയായിരുന്നു യശ്പാലിന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറി.
മധ്യനിര ബാറ്റ്‌സ്മാനായിരുന്ന ശർമ ഇന്ത്യയ്ക്കുവേണ്ടി 37 ടെസ്റ്റും 42 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 1,606 റൺസും ഏകദിനത്തിൽ 883 റൺസുമാണ് സമ്പാദ്യം.
140 റൺസാണ് ടെസ്റ്റിലെ ഉയർന്ന സ്‌കോർ. ഏകദിനത്തിൽ 89 ഉം. 1983 ലോകകപ്പിലും യശ്പാൽ നിർണായക സംഭാവന നൽകിയിട്ടുണ്ട്.
വെസ്റ്റ് ഇൻഡീസിനെതിരെ ഓൾഡ് ട്രാഫോഡിൽ ആദ്യ മത്സരത്തിൽ 89 റൺസാണ് യശ്പാൽ നേടിയത്. മാഞ്ചസ്റ്ററിൽ സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതെ 61 റൺസ് നേടി ടോപ് സ്‌കോററായി.