ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉലകം മുഴുവന്‍ ചുറ്റുകറമ്പോളും മോഡിയുടെ ഭാര്യക്ക് വിദേശയാത്ര ഇന്നും സ്വപ്‌നമായി അവശേഷിക്കുമോ? കാരണം മറ്റൊന്നുമല്ല യശോബനിന് പാസ്‌പോര്‍ട്ട് ലഭിക്കണമെങ്കില്‍ ഭര്‍ത്താവ് മോഡി ഒപ്പിടണം. ആദ്യ വിദേശ യാത്രക്ക് തയ്യാറെടുത്ത യശോദക്ക് പാസ്‌പോര്‍ട്ട് ലഭിക്കാന്‍ കടമ്പകള്‍ നിരവധിയാണ്.
ഭര്‍ത്താവിന്റെ സമ്മതമോ സത്യവാങ്മൂലമോ വേണം. എങ്കില്‍ മാത്രമേ പാസ്‌പോര്‍ട്ട് കിട്ടൂ. അതത്ര എളുപ്പമല്ലെന്ന് അറിയാവുന്ന യശോദ ബെന്‍ ഭര്‍ത്താവിന്റെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ തേടി വിവരാവകാശ കമ്മീഷനെ സമീപിച്ചിരിക്കുകയാണിപ്പോള്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പിരിഞ്ഞുകഴിയുന്ന ഭാര്യയാണ് യശോദ ബെന്‍. ഇവര്‍ തന്റെ ഭാര്യയാണെന്ന് മോദി അംഗീകരിക്കുന്നുമില്ല. കഴിഞ്ഞവര്‍ഷം നവംബറിലാണ് യശോദ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചത്. വിവാഹ സര്‍ട്ടിഫിക്കറ്റോ ജോയന്റ് അഫിഡവിറ്റോ ഇല്ലാത്തതിനാല്‍ പാസ്‌പോര്‍ട്ട് അപേക്ഷ തള്ളുകയായിരുന്നു. വിദേശത്തുള്ള കുടുംബാംഗങ്ങളെ കാണാനാണ് യശോദ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചത്.
ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം മോദിയുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് അഹമ്മദാബാദിലെ പാസ്‌പോര്‍ട്ട് ഓഫീസിലാണ് യശോദ അപേക്ഷ നല്‍കിയത്. മോദിയുടെ ആദ്യത്തെ പാസ്‌പോര്‍ട്ടിന്റെയും ഗുജറാത്ത് മുഖ്യമന്ത്രിയായശേഷം അനുവദിച്ച പാസ്‌പോര്‍ട്ടിന്റെയും കോപ്പികളാണ് യശോദ ആവശ്യപ്പെട്ടിട്ടുള്ളത്.
സഹോദരന്‍ അശോക് മോദിയ്‌ക്കൊപ്പമാണ് യശോദ പാസ്‌പോര്‍ട്ട് ഓഫീസിലെത്തിയത്. താന്‍ വന്നത് വ്യക്തിപരമായ കാര്യത്തിനാണെന്ന് മാധ്യമപ്രവര്‍ത്തകരോട് അവര്‍ പറഞ്ഞു. യശോദയുടെ അപേക്ഷ പരിഗണിക്കുകയാണെന്ന് പാസ്‌പോര്‍ട്ട് ഓഫീസര്‍ സെഡ്.എ.ഖാന്‍ പറഞ്ഞു.