കൊച്ചി :മഞ്ഞ മല ‘വാർത്തയും എഴുതുന്ന വിവാദ മാധ്യമമായ മറുനാടന്റെ കള്ളം പൊളിച്ച് യതീഷ് ചന്ദ്ര ഐപിഎസ്..നടി ഷീലയുടെ സഹോദരിയുടെ മകന്‍ എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഷീലയെ അറിയില്ല എന്നും യതീഷ് ചന്ദ്ര ഐപിഎസ് വെളിപ്പെടുത്തി .നടി ഷീലയുടെ സഹോദരിയുടെ പുത്രനാണ് യതീഷ് ചന്ദ്ര ഐപിഎസ് എന്ന് മറുനാടൻ പൊടിപ്പും തൊങ്ങലും വെച്ച് നീണ്ട കഥ എഴുതിയിരുന്നു .നിരന്തരം വ്യാജ വാർത്ത എഴുതുന്ന വിവാദമാധയമമാണ് മഞ്ഞ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന മറുനാടൻ .ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മറുനാടൻ യതീഷ് ചന്ദ്ര ഐപിഎസ് ”ഷീലയുടെ സഹോദരീപുത്രൻ; അങ്കമാലിയിൽ സി.പി.എം പ്രവർത്തകരെ തല്ലിയൊതുക്കി സഖാക്കളുടെ കണ്ണിലെ കരടായി; വടകരയിലെ കള്ളപ്പണക്കാരെ മെരുക്കിയ മിടുക്കൻ; പുതുവൈപ്പിനിലെ ജനവികാരത്തെ ലാത്തി കൊണ്ട് അടിച്ചമർത്താൻ ശ്രമിച്ചപ്പോൾ വീണ്ടും കൈപൊള്ളി: വിവാദങ്ങളുടെ തോഴനായ യതീഷ് ചന്ദ്ര ഐപിഎസിന്റെ കഥ ‘എന്ന തലക്കെട്ടിൽ വാർത്ത പടച്ചു വിട്ടിരുന്നു . എന്നാല്‍ നടി ഷീലയെ അറിയില്ലെന്നാണ് ഡെപ്യൂട്ടി കമ്മീഷണര്‍ യതീഷ് ചന്ദ്ര പറയുന്നത്. സമൂഹ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയുണ്ടായിരുന്നതായി അറിയാന്‍ കഴിഞ്ഞു. എന്നാല്‍ കേരളവുമായി തനിക്ക് യാതൊരു രക്ത ബന്ധവുമില്ലെന്നും ഇവിടെ പോലീസ് മേധാവിയായി എത്തിയ ശേഷമാണ് കേരളത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കുന്നതെന്നും ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ യതീഷ് ചന്ദ്ര വ്യക്തമാക്കി.
ഷീലയുടെ സഹോദരിയുടെ മോനാണല്ലേ എന്ന് പുറത്തു പോകുമ്പോള്‍ എല്ലാവരും ചോദിക്കാറുണ്ട്. ആദ്യം എന്താണ് ചോദിക്കുന്നതെന്ന് മനസിലായിരുന്നില്ല. പിന്നീടാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടത്. അതിനുശേഷം നടി ഷീലയെക്കുറിച്ച് മനസിലാക്കി. സത്യമന്വേഷിച്ചറിയാതെ ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നത് തീര്‍ത്തും തെറ്റാണ്. യതീഷ് ചന്ദ്ര പറഞ്ഞു.
”തെറ്റ് ചെയ്തത് പൊലീസാണെങ്കിൽ പോലും മുഖം നോക്കാതെ നടപടിയെടുത്തു ശീലമുള്ള യുവ ഐ.പി.എസ് ഓഫീസർ. വർഗീയ സംഘർഷങ്ങൾക്ക് പേരു കേട്ട നാദാപുരത്തേയും, രാഷ്ട്രീയ സംഘർഷങ്ങൾക്ക് നിരന്തരം വേദിയായ വടകരയുടെ ഗ്രാമപ്രദേശങ്ങളേയും ഉടച്ചുവാർത്തയാളാണു യതീഷ്ചന്ദ്ര. അക്രമം കാട്ടുന്നത് എത്രവലിയ നേതാവാണെങ്കിലും പൊതുമധ്യത്തിലിട്ടും കൈകാര്യം ചെയ്യുമെന്ന് തെളിയിച്ചു ഈ ഐപിഎസുകാരൻ. അതിനപ്പുറത്ത് മലയാളികൾ എന്നും സ്‌നേഹിക്കുന്ന പ്രമുഖനടി ഷീലയുടെ അനിയത്തിയുടെ മകൻ. അങ്ങനെ ഒട്ടേറെ വിശേഷണങ്ങൾക്ക് പാത്രമാണ് യതീഷ്ചന്ദ്രയെന്ന കർണ്ണാടക സ്വദേശിയായ 32 കാരൻ. ജനിച്ചത് കർണ്ണാടകയിലെ ദവങ്കരയിലാണെങ്കിലും മികച്ച രീതിയിൽ മലയാളം സംസാരിക്കും…എന്നും മറുനാടൻ തട്ടി വിട്ടിരുന്നു