കോടിയേരിക്ക് യെച്ചുരിയുടെ മുന്നറിപ്പ് !.. പാര്‍ട്ടിയില്‍ കലാപമുയര്‍ത്താന്‍ തോമസ് ഐസക് ഗ്രൂപ്പ്, സമ്മേളനങ്ങളില്‍ പാര്‍ട്ടി കലങ്ങി മറിയും, കോടിയേരിയെ ന്യായീകരിക്കാനാകാതെ സൈബര്‍ സഖാക്കളും

ന്യുഡൽഹി : സി.പി.എമ്മിനെ കടുത്ത വിഭാഗീയതയിലേക്കും പാർട്ടിക്ക് ഉള്ളിൽ പൊട്ടിത്തെറിക്കും കാരണമായ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുടെ സാമ്പത്തിക തട്ടിപ്പ് പുറത്ത് വന്നതിനു പിന്നിൽ ഡൽഹിയിലെ കരുനീക്കം .ഇതിനു പിന്നിൽ സി.പി.എം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കൊടിയേരിക്കുള്ള മുന്നറിയിപ്പാണ് എന്നും സൂചന .മനോരമയാണ് ബിനോയ് കോടിയേരിയുടെ വാർത്ത ആദ്യം സൂചനയായി പുറത്ത് വിട്ടത് ദൽഹി റിപ്പോർട്ടർ ജോമി തോമസ് ആണ്  .യെച്ചൂരിയുമായും സി.പി.എം കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധമുള്ള ഈ റിപ്പോർട്ട് ഇപ്പോൾ പുറത്ത് വന്നതിൽ ദുരൂഹതയുണ്ട് എന്നതിൽ സംശയമില്ല .പ്രത്യേകിച്ച് കോൺഗ്രസ് ബന്ധം വേണ്ട എന്ന പോളിറ്റ് ബ്യുറോ തീരുമാനം പുറത്ത് വന്നതിനു മണിക്കൂറുകൾക്ക് ഉള്ളിൽ കോടിയേരിയെ ഉന്നം വെച്ച് പുറത്തിറങ്ങിയ ഈ വാർത്തക്ക് പിന്നിൽ സി.പി.എം നേതൃത്വത്തിലെ ചിലരുടെ പങ്ക് തള്ളിക്കളയാൻ ആവില്ല .മാത്രമല്ല ദേശീയ നേതൃത്വത്തിന് എതിരെ നിന്നാൽ വെട്ടിനിരത്തും എന്ന് കോടിയേരി ബാലകൃഷ്ണന് കൊടുത്ത കടുത്ത മുന്നറിയിപ്പും ആണിത് .ഡൽഹിയിലെ ലേഖകന്റെ കേരളത്തിലെ ബന്ധവും കൂടി കൂട്ടി വായിച്ചാൽ 2016 കൊടുത്തു എന്ന് പറയപ്പെടുന്ന പരാതി ഇപ്പോൾ ചർച്ചയാക്കി വിവാദമാക്കിയതിനു പിന്നിൽ ‘കോടിയേരിക്ക് ഡൽഹിയിൽ നിന്നുള്ള വ്യക്തമായ മുന്നറിപ്പ് എന്നതിൽ കൂടുതൽ തല പുകക്കേണ്ടി വരില്ല .പിണറായി കഴിഞ്ഞാൽ അടുത്ത മുഖ്യമന്ത്രി എന്ന കോടിയേരിയുടെ  മോഹത്തെ ചവിട്ടി മെതിക്കും എന്ന മുന്നറിയിപ്പ് തന്നെയാണ് ഇപ്പോഴത്തെ ഈ സാമ്പത്തിക പരാതിവിഷയത്തിനു പിന്നിലെ രാഷ്ട്രീയം.BINOY KODIYERI EVIDENCE

അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി കോടിയേരിക്കെതിരായ തട്ടിപ്പു കേസ് പാര്‍ട്ടിയിലെ സമവാക്യങ്ങളും മാറ്റുന്നു. പാര്‍ട്ടിയില്‍ കോടിയേരി പിടിമുറുക്കുന്നുവെന്ന സൂചനകള്‍ക്കിടയാണ് മകന്റെ തട്ടിപ്പുകേസ് എത്തുന്നത്. ഇതോടെ കോടിയേരി വിരുദ്ധര്‍ പാര്‍ട്ടിയില്‍ പുതിയ കരുനീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ധനമന്ത്രിയും പിണറായി-കോടിയേരി അച്ചുതണ്ടിന്റെ എതിര്‍വിഭാഗക്കാരനുമായി തോമസ് ഐസക്ക് പക്ഷമാണ് നീക്കങ്ങള്‍ക്കു പിന്നില്‍.കോണ്‍ഗ്രസ് ബന്ധത്തിന് വിലങ്ങിടാന്‍ സിപിഎം കേന്ദ്രകമ്മിറ്റിയില്‍ നിപാടെടുത്തത് കേരള ഘടകമായിരുന്നു. അതുകൊണ്ട് തന്നെ ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കേരളത്തിലെ പാര്‍ട്ടിയെ അത്ര പഥ്യവുമില്ല. മകനെതിരായ പരാതിക്ക് അച്ഛനും ഉത്തരവാദിത്വമുണ്ടെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന്റെ കേസില്‍ സിപിഎം വാദിച്ചതാണ്. ഇപ്പോള്‍ അതേ സ്ഥിതിവിശേഷമാണ് സിപിഎമ്മില്‍ വന്നിരിക്കുന്നത്. അന്ന് അമിത് ഷായുടെ മകന്റെ കേസിലെടുത്ത നിലപാട് കോടിയേരിയുടെ കാര്യത്തിലും പിന്‍തുടരണമെന്നാണ് തോമസ് ഐസക് പക്ഷം പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചെങ്ങന്നൂരില്‍ അടുത്തു തന്നെ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കേ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന്റെ തട്ടിപ്പ് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാകുമെന്ന കാര്യത്തില്‍ സംശയമില്ല. പ്രത്യേകിച്ച് ബിജെപി വലിയ ശക്തിയുള്ള ചെങ്ങന്നൂരില്‍. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന കോടിയേരിയ്ക്ക് ഇനിയൊരു ടേം സംസ്ഥാന സെക്രട്ടറിയായി നല്കരുതെന്ന ആവശ്യവും ശക്തമാണ്. അതേസമയം, ആരോപണം പാര്‍ട്ടി നേതാവിനെതിരെയല്ലെന്നാണ് സിപിഎം കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇതുമായി ബന്ധപ്പെട്ട ഒരു പരാതിയും പിബിക്കു ലഭിച്ചിട്ടില്ലെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇപ്പോഴുള്ളത് ആരോപണങ്ങള്‍ മാത്രമെന്നും ജനറല്‍ സെക്രട്ടറി വ്യക്തമാക്കി. വിഷയത്തില്‍ പാര്‍ട്ടിയില്‍ ആലോചിച്ചതിനു ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപ്പെട്ടിട്ടുണ്ട്. സംഭവം വാര്‍ത്തയായതിന് പിന്നാലെ കോടിയേരിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തി. തിരുവനന്തപുരത്ത് എകെജി സെന്ററിലാണ് കൂടിക്കാഴ്ച നടന്നത്. ഇന്ന് രാവിലെയാണ് ദുബായിലെ ടൂറിസം കമ്പനിയില്‍ നിന്നും ബിനോയ് കോടിയേരി പണം തട്ടിയതിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. ഔഡി കാര്‍ വാങ്ങുന്നതിന് 3,13,200 ദിര്‍ഹം (53.61 ലക്ഷം രൂപ) ഈടുവായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ വ്യവസായ ആവശ്യങ്ങള്‍ക്ക് 45 ലക്ഷം ദിര്‍ഹവും (7.7 കോടി രൂപ) ബിനോയ്ക്ക് തങ്ങളുടെ അക്കൗണ്ടില്‍നിന്നു ലഭ്യമാക്കിയെന്നാണ് ദുബായ് കമ്പനിയുടെ വിശദീകരണം.വ്യവസായ ആവശ്യത്തിനു വാങ്ങിയ പണം 2016 ജൂണ്‍ ഒന്നിനു മുന്‍പ് തിരിച്ചുനല്‍കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. കാര്‍ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ചു നിര്‍ത്തി. അപ്പോള്‍ അടയ്ക്കാന്‍ ബാക്കിയുണ്ടായിരുന്നത് പലിശയ്ക്കു പുറമെ 2,09,704 ദിര്‍ഹമാണ് (36.06 ലക്ഷം രൂപ). ബാങ്ക് പലിശയും കോടതിച്ചെലവും ചേര്‍ത്താണ് മൊത്തം 13 കോടി രൂപയുടെ കണക്കെന്നും കമ്പനി വ്യക്തമാക്കിയിന്നു

Top