ദളിതന്റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ യെദ്യൂരപ്പയ്ക്ക് വിസമ്മതം; ബിജെപി സംസ്ഥാന അധ്യക്ഷന്‍ അപമാനിച്ചെന്ന് വീട്ടമ്മയുടെ പരാതി

ബംഗളൂരു: ദളിത് കുടുംബത്തില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ വിസമ്മതം അറിയിച്ച് ബിജെപി അധ്യക്ഷന്‍ ബി.എസ് യെദ്യൂരപ്പ. സംഭവം ബിജെപിയുടെ ദളിത് വിരുദ്ധതയാണ് വ്യക്തമാക്കുന്നതെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു.ബിജെപിയുടെ ജനസമ്പര്‍ക്ക പരിപാടിക്കിടെയാണ് സംഭവം. പരിപാടിയുടെ ഭാഗമായി പ്രവര്‍ത്തകരുടെ വീട്ടില്‍നിന്നാണ് യെദ്യൂരപ്പ അടക്കമുള്ള നേതാക്കള്‍ ഭക്ഷണം കഴിച്ചിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ചിത്രദുര്‍ഗ കെലഗോട്ടയിലെ ദളിത് കുടുംബാംഗമായ രുദ്രാമണിയുടെ വീട്ടിലായിരുന്നു നേതാക്കള്‍ക്ക് പ്രഭാത ഭക്ഷണം ഒരുക്കിയിരുന്നത്. എന്നാല്‍, രുദ്രാമണിയുടെ വീട്ടിലെ ഭക്ഷണം ഒഴിവാക്കിയ നേതാക്കള്‍, ഹോട്ടലില്‍ നിന്ന് പ്രഭാത ഭക്ഷണം വരുത്തി കഴിക്കുകയായിരുന്നു.

ദളിത കുടുംബമായത് കൊണ്ടാണ് തങ്ങളുടെ വീട്ടില്‍ നിന്ന് നേതാക്കള്‍ ഭക്ഷണം കഴിക്കാതിരുന്നതെന്ന് രുദ്രാമണി പറഞ്ഞു. കുടുംബത്തെ അപമാനിച്ചെന്ന് ആരോപിച്ച് രുദ്രാമണിയുടെ ബന്ധുക്കളില്‍ ഒരാള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.അതേസമയം, ആരോപണം ബിജെപി നേതാക്കള്‍ നിഷേധിച്ചു. എല്ലാവര്‍ക്കും ഭക്ഷണമൊരുക്കുന്നതിലുള്ള ബുദ്ധിമുട്ട് അറിയിച്ചതിനെത്തുടര്‍ന്ന് ഹോട്ടലില്‍നിന്ന് വരുത്തിയതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി രവികുമാര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top