കോട്ടയം: വൈഎംസിഎ കോട്ടയം സബ് റീജിയന്‍ ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രവര്‍ത്തന വര്‍ഷം ഉദ്ഘാടനവും ഫെബ്രുവരി 11 വ്യാഴാഴ്ച വൈകുന്നേരം 4.30നു കോട്ടയം വൈഎംസിഎയില്‍ നടക്കും.
സിഎസ്‌ഐ മധ്യകേരള മഹായിടവക ബിഷപ് റവ.ഡോ. മലയില്‍ സാബു കോശി ചെറിയാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കേരള റീജിയന്‍ ചെയര്‍മാന്‍ ജോസ് ജി. ഉമ്മന്‍ പ്രവര്‍ത്തനവര്‍ഷം ഉദ്ഘാടനവും ദേശീയ മുന്‍പ്രസിഡന്റ് ഡോ. ലെബി ഫിലിപ്പ് മാത്യു മുഖ്യപ്രഭാഷണവും നടത്തും. ചെയര്‍മാന്‍ ലിജോ പാറെക്കുന്നുംപുറം അധ്യക്ഷതവഹിക്കും.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
പ്രഫ. രാജന്‍ ജോര്‍ജ് പണിക്കര്‍, ജോർജ് മാത്യൂ, ടി.എം. നവീന്‍ മാണി, രഞ്ജു കെ. മാത്യു, ജിജോ വി. ഏബ്രഹാം, അരുൺ മർക്കോസ് എന്നിവര്‍ പ്രസംഗിക്കുമെന്ന് വൈസ്‌ചെയര്‍മാന്‍ ജോബി ജെയ്ക്ക് ജോര്‍ജും ജനറല്‍ കണ്‍വീനര്‍ ജോമി കുര്യാക്കോസും അറിയിച്ചു.