യോഗാദിന പരിപാടിയില്‍ കീര്‍ത്തനം ചൊല്ലി; ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി ശൈലജയുടെ ശകാരം

തിരുവനന്തപുരം:രാജ്യാന്തര യോഗാദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയില്‍ കീര്‍ത്തനം ചൊല്ലിയതില്‍ ആരോഗ്യമന്ത്രിക്ക്‌ അതൃപ്‌തി. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന സംസ്‌ഥാന തലത്തിലുള്ള പരിപാടിയുടെ ഉദ്‌ഘാടന ചടങ്ങായിരുന്നു വേദി. പരിപാടിയില്‍ ചൊല്ലിയ കീര്‍ത്തനത്തില്‍ മന്ത്രി കെ കെ ഷൈലജ ഉദ്യോഗസ്‌ഥരോട്‌ വിശദീകരണം തേടി.പരിപാടിയുടെ തുടക്കത്തിലായിരുന്നു കീര്‍ത്തനം ചൊല്ലിയത്‌. കേന്ദ്രസര്‍ക്കാരിന്റെ മാനുവലില്‍ പറഞ്ഞിട്ടുള്ളതിനാലാണ്‌ കീര്‍ത്തനം ചൊല്ലിയതെന്ന്‌ ഉദ്യോഗസ്‌ഥര്‍ വ്യക്‌തമാക്കി. തുടര്‍ന്നു നടത്തിയ ഉദ്ഘാടന പ്രസംഗത്തിലും മന്ത്രി അതൃപ്തി അറിയിച്ചു. ഒരു മതവിഭാഗത്തിന്റെ മാത്രമല്ല യോഗ. രാജ്യത്ത് മതവിശ്വാസമുള്ളവരും ഇല്ലാത്തവരും ജീവിക്കുന്നുണ്ട്. അവരവര്‍ക്ക് അവരുടെ ദൈവങ്ങളെ പ്രാര്‍ഥിക്കുന്നതിനുള്ള അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു.

ആയുഷ് വകുപ്പാണ് യോഗദിനാചരണത്തിന്റ സംസ്ഥാനതല ഉദ്ഘാടനം സെന്‍‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചത്. കീര്‍ത്തനത്തോടെയായിരുന്നു ചടങ്ങ് തുടങ്ങിയത്.  യോഗഭ്യാസം തുടങ്ങിയപ്പോഴും കീര്‍ത്തനം ചൊല്ലി. ഈ സമയം മന്ത്രി യോഗാഭ്യാസത്തിനായി ഉണ്ടായിരുന്നെങ്കിലും ഏറ്റുചൊല്ലിയില്ല. ഇതിനിടെ പുറത്തേക്ക് പോകുമ്പോഴാണ് മന്ത്രി ആയുഷ് ഉദ്യോഗസ്ഥരോട് വാക്കാല്‍ വിശദീകരണം ചോദിച്ചത്. പതഞ്ജലി യോഗയുടെ ഭാഗമാണ് കീര്‍ത്തനമെന്നും യോഗയുടെ പ്രോട്ടോകോളില്‍ ഇതുണ്ടെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏതെങ്കിലും ഒരു മതവിശ്വാസത്തിന്റ ഉള്ളടക്കമല്ല, മനസിന് ശാന്തിയും സമാധാനവും കൈവരുത്തണമെന്ന ആശയമാണ് കീര്‍ത്തനത്തിലുള്ളതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. 750 ഒാളം പേരാണ് യോഗാഭ്യാസത്തില്‍ പങ്കെടുത്തത്.അന്താരാഷ്‌ട്ര യോഗാദിനത്തോടനുബന്ധിച്ചാണ്‌ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടേയും സംഘടനകളുടെയും നേതൃത്വത്തില്‍ പരിപാടി നടന്നത്‌. സിപിഎം കൊല്ലത്ത്‌ നടത്തുന്ന മതേതര യോഗ എന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകിട്ട്‌ ഉദ്‌ഘാടനം നടത്തും. ഇന്ത്യന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി ആന്റ്‌ യോഗാസെന്ററിലാണ്‌ പരിപാടി. ബിജെപി തിരുവന്തപുരത്ത്‌ നടത്തിയ പരിപാടി പ്രകാശ്‌ ജാവദേക്കറാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. യോഗ മതാചാരമല്ലെന്നും വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും ചെയ്യാമെന്നും ഇതിന്‌ ധനികനെന്നോ ദരിദ്രനെന്നോ വിവേചനമില്ലെന്നും യോഗ രാജ്യത്തെ ഒന്നിപ്പിക്കുന്ന കര്‍മ്മമെന്നും പ്രധാനമന്ത്രി ചണ്ഡീഗഡില്‍ നടന്ന ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌ത സംസാരിക്കവേ വ്യക്‌തമാക്കി. അതേസമയം ബീഹാറില്‍ യോഗയുമായി ബന്ധപ്പെട്ട ഒരു പരിപാടിയും സംഘടിപ്പിച്ചിട്ടില്ല.

Top