മരുന്നടി :യോഗേശ്വറിന്റെ വെള്ളി സ്വര്‍ണമായേക്കും; അസര്‍ബൈജാന്‍ താരവും മരുന്നടിക്ക് പിടിയില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഗുസ്തി താരം യോഗേശ്വര്‍ ദത്ത് ചരിത്രത്തിനരികെ എത്തിയിരിക്കുന്നു. അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ (വാഡ) പരിശോധനാഫലം ശരിയാണെങ്കില്‍ ലണ്ടന്‍ ഒളിമ്പിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവായിരിക്കും യോഗേശ്വര്‍ ദത്ത്. അത് കൂടാതെ അഭിനവ് ഭിന്ദ്രക്ക് ശേഷം സ്വര്‍ണം നേടുന്ന രണ്ടാമത്തെ താരമായി യോഗേശ്വര്‍ മാറും.

എന്നാല്‍ പുതിയ വാര്‍ത്തകള്‍ പ്രകാരം യോഗേശ്വര്‍ ലണ്ടനിലെ സ്വര്‍ണ്ണ മെഡല്‍ ജേതാവ് ആയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലണ്ടന്‍ ഒളിംപിക്‌സില്‍ 60 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ സ്വര്‍ണം നേടിയ അസര്‍ബൈജാന്‍ താരം തോഗ്‌റുള്‍ അസ്ഗരോവും ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ടതായി റിപ്പോര്‍ട്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോക ഉത്തേജക വിരുദ്ധ ഏജന്‍സിയായ വാഡയോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്ത ശരിയായാല്‍ യോഗേശ്വര്‍ സ്വര്‍ണ മെഡല്‍ ജേതാവാകും. ബീജിംഗ്, ലണ്ടന്‍ ഒളിംപിക്‌സുകള്‍ക്ക് ശേഷം ശേഖരിച്ച സാമ്പിളുകളാണ് ഉത്തേജക വിരുദ്ധ ഏജന്‍സി ഇപ്പോള്‍ പരിശോധിച്ചു കൊണ്ടിരിക്കുന്നത്.

2012ല്‍ 60 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ സ്വര്‍ണം നേടിയ അസര്‍ബൈജാെൻറ തൊഗ്രുല്‍ അസഗരോവ് പ്രാഥമിക ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടുവെന്ന വാര്‍ത്തയാണ് യോഗേശ്വറിന് ഗുണം ചെയ്യുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇതു സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചത്. എന്നാല്‍, വാഡ ഈ കാര്യം ഇതുവരെ യുണൈറ്റഡ് വേള്‍ഡ് റസലിങ്ങിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. തൊഗ്രുലിന്റെ സ്വര്‍ണം തിരിച്ചെടുക്കുകയാണെങ്കില്‍ ഇപ്പോള്‍ വെള്ളി മെഡലിന് ഉടമയായ യോഗേശ്വറിന് സ്വര്‍ണം ലഭിക്കും.

2012ല്‍ വെള്ളി നേടിയിരുന്ന റഷ്യന്‍ താരം ബെസിക് കുത്‌കോവ് ഉത്തേജക മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്നാണ്, അന്ന് വെങ്കലം നേടിയിരുന്ന യോഗേശ്വറിന് വെള്ളി ലഭിച്ചത്. എന്നാല്‍, 2013ല്‍ കാറപകടത്തില്‍ മരിച്ച കുത്‌കോവിനോടുള്ള ആദരസൂചകമായി വെള്ളി മെഡല്‍ അദ്ദേഹത്തിന്റെ കുടുംബം തന്നെ സൂക്ഷിക്കെട്ട എന്ന നിലപാടാണ് യോഗേശ്വര്‍ സ്വീകരിച്ചത്.

കുത്‌കോവ് ഉത്തേജക മരുന്ന് ഉപയോഗിച്ചുവെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ലണ്ടന്‍ ഒളിമ്പിക്‌സിലെ മറ്റ് ഗുസ്തിക്കാരുടെയും മൂത്ര സാമ്പിളുകള്‍ വീണ്ടും പരിശോധിക്കാന്‍ വാഡ തീരുമാനിച്ചത്. ഈ പരിശോധനയിലാണ് തൊഗ്രുല്‍ നിരോധിക്കപ്പെട്ട മരുന്ന് ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്. യോഗേശ്വറിന്റെ മൂത്ര സാമ്പിളും പുന:പരിശോധനയ്ക്ക് വിധേയമാക്കും.യോഗേശ്വറിന് സ്വര്‍ണ മെഡല്‍ ലഭിച്ചാല്‍ അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഒളിംപിക്‌സില്‍ വ്യക്തിഗത സ്വര്‍ണം നേടുന്ന താരമാകും അദ്ദേഹം.റിയോയിൽ 64 കിലോ ഗ്രാം ഗുസ്തി മൽസരത്തിൽ യോഗേശ്വർ മൽസരിച്ചെങ്കിലും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. എന്നാൽ തൊഗ്രുൽ ഇതേയിനത്തിൽ വെള്ളി നേടിയിരുന്നു.

 

Top