
ലക്നൗ: കശ്മീര്‍ മുതല്‍ കന്യാകുമാരിവരെയുള്ള സംസ്ഥാനങ്ങളില്‍ ഒരു പാര്‍ട്ടി അധികാരത്തിലേറുന്ന കാലം അകലെയല്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വികസനം ലക്ഷ്യമാക്കിയുള്ള പ്രധാനമന്ത്രി മോദിയുടെ ഭരണവും അമിത് ഷായുടെ സംഘാടന വൈദഗ്ധ്യവുമാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി നടത്തിയ മികച്ച പ്രകടനത്തിന് പിന്നിലെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടു.
കേരളം, കര്‍ണാടകം, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും താമര വിരിയും. സ്വാതന്ത്ര്യം ലഭിച്ചശേഷം ആദ്യമായാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ദേശീയ മുഖ്യധാരയില്‍ എത്താനും വികസനത്തിന്റെ ഫലം അനുഭവിക്കാനും അവസരം ലഭിച്ചിട്ടുള്ളത്. ജനങ്ങളുടെ ആഗ്രഹത്തിനൊത്ത് ബിജെപി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശവും യോഗി ആദിത്യനാഥ് ഉന്നയിച്ചു.രാഹുല്‍ഗാന്ധി അധ്യക്ഷനായശേഷം കോണ്‍ഗ്രസ് പരാജയം നേരിടുന്നത് തുടരുകയാണ്. പരാജയങ്ങള്‍ ഇനിയും ആവര്‍ത്തിക്കും. ഗുജറാത്തില്‍ നടന്ന തിരഞ്ഞെടുപ്പിനിടെയാണ് രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തിയത്. അതോടെ ബി.ജെ.പിക്ക് ജോലി എളുപ്പമായെന്ന് അദ്ദേഹം പരിഹസിച്ചു.
ഉത്തര്‍പ്രദേശിലെ ഗോരഖ്പുര്‍, ഫുല്‍പുര്‍ ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് അടുത്തയാഴ്ച നടക്കുന്ന ഉപതിരഞ്ഞെടുപ്പിലും ബി.ജെ.പി വിജയിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.