ഉത്തര്‍പ്രദേശിലെ ദലിത് വീടുകളില്‍ സന്ദര്‍ശനം നടത്തി മുഖ്യമന്ത്രി യോഗി അദിത്യനാഥ് അവര്‍ക്കൊപ്പം അത്താഴം കഴിച്ചു. പ്രതാപ്ഗര്‍ ജില്ലയിലെ കന്തായിപൂര്‍, മധുപൂര്‍ ഗ്രാമങ്ങളിലാണ് അദ്ദേഹം സന്ദര്‍ശനം നടത്തിയത്. ഗ്രാമ സ്വരാജ്യ യോജനയുടെ ഭാഗമായി 50000 ഗ്രാമങ്ങളില്‍ സര്‍ക്കാരിന്റെ ഇടപെടലുകള്‍ എത്തിക്കുന്നതിന്റെ ഭാഗമായായിരുന്നു മുഖ്യമന്ത്രി വീടുകള്‍ സന്ദര്‍ശിച്ച് ഗ്രാമങ്ങളിലെ ജനങ്ങളുമായി ചര്‍ച്ച നടത്തിയത്. ഗ്രാമ സ്വരാജ്യ യോജനയുടെ ഭാഗമായി താഴ്ന്ന വിഭാഗത്തിലുള്ള ജനങ്ങളിലേക്ക് എത്തിപ്പെടുകയാണ് ലക്ഷ്യമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരും വ്യക്തമാക്കി. ദലിത് വിരുദ്ധരെന്നാണ് രാഹുല്‍ ഗാന്ധി ബിജെപിയെക്കുറിച്ച് പറഞ്ഞ്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി പറഞ്ഞതിനോട് പ്രതികരിക്കാനില്ലെന്നായിരുന്നു യോഗി അദിത്യനാഥിന്റെ പ്രതികരണം. ദലിതരെ കടന്നാക്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിന് വോട്ടിലൂടെ തിരിച്ചടി നല്‍കണമെന്ന് രാഹുല്‍ ആഹ്വാനം ചെയ്തിരുന്നു. മോദി ഇന്ത്യയുടെ അന്തസ്സാണ് തകര്‍ത്തത്. മോദിക്ക് മോദിയില്‍ മാത്രമാണ് താല്‍പര്യം. ദലിതര്‍, ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍, സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍, അടുത്തിടെ കുട്ടികള്‍ക്കെതിരായി ഉണ്ടായ മാനഭംഗങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ മോദി മൗനം പാലിക്കുകയാണ്. ‘ബേട്ടി പഠാവോ, ബേട്ടി ബച്ചാവോ’ എന്ന ബിജെപിയുടെ മുദ്രാവാക്യം ഇപ്പോള്‍ ബിജെപി എംഎല്‍എമാരില്‍നിന്ന് പെണ്‍കുട്ടികളെ രക്ഷിക്കൂ എന്നായെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ദലിത് കുടുംബത്തോടൊപ്പം അത്താഴം കഴിച്ച് യോഗി ആദിത്യനാഥ്
Tags: yogi adithynath