പ്രായമല്ല വിഷയം പ്രണയമാ …26 കാരന് പ്രണയം മൂത്തത് 37 കാരിയോട്

എറണാകുളം :പ്രായമല്ല വിഷയം പ്രണയമാ …26 കാരന് പ്രണയം മൂത്തത് 37 കാരിയോട്… 26 കാരനു വീട്ടില്‍ വിവാഹലോചനകള്‍ ഊര്‍ജിതമാക്കിയപ്പോഴാണു കാര്യങ്ങള്‍ തകിടം മറിഞ്ഞത്. യുവാവ് യുവതിയുടെ കൂടെ ഒളിച്ചോടുകയായിരുന്നു. മൊബൈല്‍ ഫോണ്‍ സ്വീച്ച് ഓഫ് ആകുകയും മറ്റു വിവരങ്ങള്‍ കിട്ടാതിരിക്കുകയും ചെയ്തതിനെ തുര്‍ന്നു വീട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു.
സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ യുവാവിന്റെ മെബൈല്‍ അവസാനമായി ഓണാക്കിയതു വൈറ്റിലപ്പാറയിലാണെന്നു കണ്ടെത്തിയതോടെയാണു കാര്യങ്ങള്‍ വ്യക്തമായത്.love-couple-hdവൈറ്റിലപ്പാറയിലെ 37 കാരിയുടെ വീട്ടിലായിരുന്നു യുവാവ്. അന്വേഷിച്ചെത്തിയ പോലീസിനോട് താന്‍ ഈ യുവതിയെ പ്രണയിച്ചു പോയി എന്നും തനിക്കു മറ്റാരേയും വിവാഹം കഴിക്കേണ്ട എന്നും യുവാവ് പറഞ്ഞു. മാനസികവും ശാരീരികവുമായി താന്‍ ഈ യുവതിയുമായി അടുത്തുപോയി മറ്റൊരു വിവാഹത്തെക്കുറിച്ചു ചിന്തിക്കാന്‍ കഴിയില്ല എന്ന നിലപാടിലായിരുന്നു ഇയാള്‍. പിന്നീട് പോലീസ് രണ്ട് പേരേയും പറഞ്ഞു മനസിലാക്കി. യുവാവിനെ ബന്ധുക്കളുടെ കൂടെ പറഞ്ഞയച്ചു.

Top