പത്താം ക്ലാസുകാരിയായ കാമുകി ഗര്‍ഭിണിയായതോടെ വീട്ടുകാര്‍ രഹസ്യമായി വിവാഹം നടത്തി; കാമുകനെ പീഡന കേസില്‍ പോലീസ് അറസ്റ്റു ചെയ്തു

കൊല്ലം: പത്താം ക്ലാസുകാരിയായ കാമുകി ഗര്‍ഭിണിയായതോടെ വിദ്യാര്‍ത്ഥിനിയെ യുവാവിനെ കൊണ്ട് രഹസ്യമായി വിവാഹം കഴിപ്പിച്ചെങ്കിലും നാട്ടുകാര്‍ പരാതി പെട്ടതോടെ യുവാവ് കുടുങ്ങി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കുളത്തൂപ്പുഴ മീത്തിക്കോണം കോളനി സ്വദേശി പ്രശാന്തി (26) നെയാണ് കുളത്തൂപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പതിനഞ്ചുകാരിയും പ്രശാന്തും തമ്മില്‍ പ്രണയത്തിലായിരുന്നു. പല ദിവസങ്ങളിലും രാത്രിയില്‍ ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും ലൈംഗിക ബന്ധത്തിലേപ്പെടുകയും ചെയ്തിരുന്നതായി പൊലീസ് പറയുന്നു. ഇതിനിടെ പെണ്‍കുട്ടി ഗര്‍ഭിണിയായി.

ഇതറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സമീപത്തെ ആശുപത്രിയിലെത്തിച്ച് അബോര്‍ഷന്‍ നടത്താന്‍ തീരുമാനിച്ചു.
എന്നാല്‍ ഡോക്ടര്‍ വിസമ്മതിച്ചതോടെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പ്രശാന്തിന്റെ വീട്ടുകാരുമായി സംസാരിക്കുകയും ആരുമറിയാതെ വിവാഹം നടത്താം എന്ന തീരുമാനത്തിലെത്തുകയുമായിരുന്നു.

കഴിഞ്ഞ ആഴ്ച രക്ഷിതാക്കള്‍ പെണ്‍കുട്ടിയുമായി പ്രശാന്തിന്റെ വീട്ടിലെത്തി. പ്രശാന്തിന്റെ രക്ഷിതാക്കളുമായി സംസാരിച്ച് ധാരണയുണ്ടാക്കി താലിക്കെട്ടിച്ച് രഹസ്യ വിവാഹം നടത്തി. വിവാഹ ശേഷം കുട്ടിയെ പ്രശാന്തിനൊപ്പമാക്കി രക്ഷിതാക്കള്‍ മടങ്ങിപ്പോയി.
കഴിഞ്ഞ ദിവസം കോളനിയിലെ അയല്‍ വീട്ടുകാര്‍ പെണ്‍കുട്ടിയെ കാണാനിടവരുകയും സംശയം തോന്നി സാമൂഹ്യ സുരക്ഷ അധികൃതരെ വിവരം ധരിപ്പിക്കുകയുമായിരുന്നു.

നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. ഉടന്‍ തന്നെ വിവരം പൊലീസിന് കൈമാറുകയും ചെയ്തതോടെ പ്രതിയെ കുളത്തൂപ്പുഴ പൊലീസ് പിടികൂടി. പെണ്‍കുട്ടിയുടെ മൊഴിയെടുത്ത് വൈദ്യപരിശോധന നടത്തി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് പൊലീസ് കേസ്സെടുത്തു. പെണ്‍കുട്ടിയെ പൊലീസ് സംരക്ഷണയോടെ കൊല്ലം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് കൈമാറി.

Top