കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിൽ, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ കോപ്പി പ്രധാനമന്ത്രിയ്ക്ക് തപാലിൽ അയച്ച് യൂത്ത് കോൺഗ്രസിൻ്റെ വേറിട്ട പ്രതിഷേധം. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിലാണ് വേറിട്ട പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവാക്കൾ സർട്ടിഫിക്കറ്റിന്റെ കോപ്പി നരേന്ദ്ര മോദിക്ക് അയച്ചു പ്രതിഷേധിച്ചു. യുവാക്കൾക്ക് തൊഴിൽ നൽകാൻ തയ്യാറാകാത്ത കേന്ദ്ര സർക്കാരിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരമാണ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. യുവജനങ്ങളെ വഞ്ചിച്ച നരേന്ദ്ര മോദി സര്‍ക്കാരിന് എതിരായ യുവജന കുറ്റപത്രവും പരിപാടിയുടെ ഭാഗമായി വായിച്ചു. തൊഴില്‍ ഇല്ലാത്ത യുവജനങ്ങളുടെ കവറിംഗ് ലെറ്റര്‍ സഹിതമാണ് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച് നല്‍കിയത്.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയ് ആദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.ടോം കോര അഞ്ചേരി, സുബിൻ മാത്യു, റിജു എബ്രഹാം, ജെനിൽ ഫിലിപ്പ്, റോബി ഊടുപുഴയിൽ, ഷാൻ ടി.ജോൺ, തോമസ്കുട്ടി മുക്കാല, അനിഷാ തങ്കപ്പൻ,അജീഷ് വടവാതൂർ, രാഹുൽ മറിയപ്പള്ളി,അരുൺ ശശി, ജെയിംസ് തോമസ് എന്നിവർ പ്രസംഗിച്ചു.