
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞടുപ്പിന് നടപടികള്‍ ആരംഭിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി മത്സരിക്കാന്‍ ആഗ്രഹിക്കുന്നവരുടെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ നാളെയും മറ്റന്നാളുമായി നടക്കും. എറണാകുളം ഡി.സി.സി ഓഫീസില്‍ രാവിലെ 11 മുതല്‍ നാലുമണിവരെയാണ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നത്. കേരളത്തിന്റെ ചുമതലയുള്ള യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി രവീന്ദ്രദാസ് നേത്യത്വം നല്‍കും.
യുത്ത് കോണ്‍ഗ്രസ് പുതിയ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞടുക്കുന്നതിന് മുന്നോടിയാണ് പ്രവര്‍ത്തനങ്ങള്‍ വിലയിരുന്നത്. യുത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് വൈസ് പ്രസിഡന്റ് ജനറല്‍ സെക്രട്ടറി സെക്രട്ടറി തുടങ്ങിയവരെ തെരഞ്ഞടുക്കുന്നത് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം തയ്യാറാക്കുന്ന പട്ടികയില്‍ നിന്നാണ്. കഴിഞ്ഞ സംഘടന തെരഞ്ഞടുപ്പില്‍ ബുത്ത് തലം മുതല്‍ സംസ്ഥാന തലം വരെ മത്സരിച്ച വിജയിച്ചവരാണ് ഇതില്‍ പങ്കെടുക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് അംഗത്വവും നിര്‍ബന്ധമാണ്.
പട്ടികയില്‍ നിന്നും കണ്ടെത്തുന്ന ഹൈപെര്‍ഫോമന്‍സ് ഉള്ളവരാണ് പ്രസിഡന്റ് വൈസ് പ്രസിഡന്റ് പദവികള്‍ പരിഗണിക്കുന്നതിനായി യോഗ്യത നേടുക. നാല് വൈസ് പ്രസിഡന്റുമാര്‍ ഇത്തവണ ഉണ്ടാകും. മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച വരെ മാത്രമേ ജനറല്‍ സെക്രട്ടറി സെക്രട്ടറി സ്ഥാനങ്ങളിലേക്ക് പരിഗണിക്കുക. ഇത്തവണ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിത്വത്തിന് തെരഞ്ഞടുപ്പ് വേണ്ടന്നാണ് കെ.പി.സി.സി രാഷ്ട്രിയ കാര്യ സമിതിയുടെ തീരുമാനം. തെരഞ്ഞടുപ്പ് ഇല്ലെങ്കിലും ഈ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും യൂത്ത് കോണ്‍ഗ്രസില്‍ പുതിയ സംസ്ഥാന ഭാരാവാഹികളെ നിശ്ചയക്കുക. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുക
16 അംഗ ഭാരവാഹികളാണ് സംസ്ഥാന കമ്മിറ്റിയിലുണ്ടായിരിക്കുക. 1 പ്രസിഡന്റ് (ഓപണ്‍), 2 രണ്ട് വൈസ് പ്രസിഡന്റ് (ഓപണ്‍), 1 വൈസ് പ്രസിഡന്റ് (വനിതാ സംവരണം), 1 വൈസ് പ്രസിഡന്റ് (പട്ടികജാതി/വര്‍ഗ്ഗ സംവരണം), 5 ജനറല്‍ സെക്രട്ടറി (ഓപണ്‍), 1 ജനറല്‍ സെക്രട്ടറി (പട്ടികജാതി/വര്‍ഗ്ഗ സംവരണം), 1 ജനറല്‍ സെക്രട്ടറി (ഒ.ബി.സി സംവരണം), 1 ജനറല്‍ സെക്രട്ടറി (ന്യൂനപക്ഷ സംവരണം), 1 ജനറല്‍ സെക്രട്ടറി (വനിതാ സംവരണം), 1 ജനറല്‍ സെക്രട്ടറി (പട്ടികജാതി/വര്‍ഗ്ഗ വനിത സംവരണം), 1 ജനറല്‍ സെക്രട്ടറി (വികലാംഗ സംവരണം) എന്നിവരടങ്ങുന്നതാണ് സംസ്ഥാന കമ്മിറ്റി.
സംസ്ഥാന യൂത്ത് കോണ്‍ഗ്രസിന്റെ പ്രായം 27 ന് മുകളിലായിരിക്കണം. കഴിഞ്ഞകാല VS/LS/State കമ്മിറ്റികളിലെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടും. ഭാരവാഹിത്വത്തിലേക്ക് തുടര്‍ച്ചയായ മൂന്നാം തവണ മത്സരിക്കാന്‍ സാധിക്കുകയില്ല. തെരഞ്ഞെടുപ്പിന്റെ വിശദമായ വിവരങ്ങള്‍ http://membership.iyc.in/en/Articles/flyer വെബ്സൈറ്റില്‍ നിന്ന് ലഭിക്കുന്നതാണ്.