കോട്ടയം: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയോജക മണ്ഡലം കേന്ദ്രങ്ങളിൽ ‘ഹേ റാം ഗാന്ധി മരിക്കാത്ത ഇന്ത്യ’ പ്രതിരോധ സംഗമം നടത്തി.
കാഞ്ഞിരപ്പള്ളിയിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയിയും, വൈക്കത്ത് സംസ്ഥാന സെക്രട്ടറി അഡ്വ.ടോം കോര അഞ്ചേരിയും, ചങ്ങനാശേരിയിൽ കെ.പി.സി.സി സെക്രട്ടറി പി.എസ് രഘുറാമും, കോട്ടയം ഗാന്ധി സ്‌ക്വയറിൽ ഡി.സി.സി ജനറൽ സെക്രട്ടറി യൂജിൻ തോമസും പരിപാടികൾ ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ ഒൻപത് നിയോജക മണ്ഡലം കേന്ദ്രങ്ങളിലും ഇന്നലെയും ഇന്നുമായി പരിപാടികൾ സംഘടിപ്പിക്കും. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരമാണ് വർഗീയതക്കെതിരെ പ്രതിരോധ സംഗമം എന്ന പേരിൽ പരിപാടികൾ സംഘടിപ്പിച്ചത്.
ഗാന്ധിസ്‌ക്വയറിൽ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ മാറിയപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ചങ്ങനാശേരിയിൽ നിയോജക മണ്ഡലം പ്രസിഡന്റ് സോബിച്ചൻ കണ്ണമ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു. വൈക്കത്ത് പ്രസിഡന്റ് പി.കെ ജയപ്രകാശും, കാഞ്ഞിരപ്പള്ളിയിൽ പ്രസിഡന്റ് ഫെമി മാത്യുവും അദ്ധ്യക്ഷത വഹിച്ചു.
കോട്ടയത്ത് ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖും, കാഞ്ഞിരപ്പള്ളിയിൽ പ്രഫ.റോണി കെ.ബേബിയും മുഖ്യപ്രഭാഷണം നടത്തി.