തിരുവല്ല: യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് സമരം ചെയ്യാന്‍ പ്രത്യേകിച്ച് കാരണത്തിന്റെ ആവശ്യമൊന്നുമില്ല….തോന്നുമ്പോള്‍ സമരം ചെയ്യും വേണ്ടിവന്നാല്‍ മന്ത്രിമാര്‍ക്കുമുന്നില്‍ കരിങ്കൊടി സമരവും നടത്തും…പക്ഷെ എന്തിനാണെന്ന് മാത്രം ചോദിക്കരുത്. കഴിഞ്ഞ ആഴ്ച്ചയാണ് സപ്ലൈകൊ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഓഫിസ് മാറി കോടതിയ്ക്ക് മുന്നിലെത്തി പരിഹാസ്യരായത്.
വിശക്കുന്നത് വരെയുള്ള എംഎല്‍എമാരുടെ നിരാഹരവും രാവിലെ സമരം അവസാനിയ്ക്കുമെന്ന് ഉറപ്പായിട്ടും രാത്രി മുതല്‍ രാവിലെ വരം നിരാഹാരം കിടന്ന വിടി ബല്‍ബല്‍റാം എംഎല്‍എയും ഒക്കെ ഇത്തരം പരിഹാസ്യ സമരങ്ങളുടെ സമീപകാലത്തെ ഉദാഹരണമാണ്. ഇത്തരത്തില്‍ സ്വാശ്രയ സമരവും നിരാഹാരവും ദയനീയമായി പരാജയപ്പെട്ട് അവസാനിപ്പിക്കുന്നത് നാം കണ്ടതാണ്. പിന്നീട് സപ്ലൈ ഓഫീസിലേക്ക് നടത്തേണ്ട പ്രകടനം മജിസ്ട്രേറ്റ് കോടതിയിലേക്ക് നടത്തിയാണ് യൂത്ത് കോണ്‍ഗ്രസ് വ്യത്യസ്തമായത്. കോടതി ഹാളില്‍ കയറി മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു
ഇപ്പോഴിതാ പുതിയതായി യൂത്ത് കോണ്‍ഗ്രസിന് അബദ്ധം പറ്റിയത് തിരുവല്ലയില്‍ വച്ചാണ്. തിരുവല്ലകമ്പഴ റോഡ് ബിഎം ബി നിലവാരത്തില്‍ പുനര്‍ നിര്‍മിച്ചതിന്റെ ഉദ്ഘാടനം ചെയ്യാനെത്തിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനെയാണ് ഇത്തവണ കരിങ്കൊടി കാണിച്ചത്. കരിങ്കൊടി പ്രതിഷേധം തനിക്ക് നേരെ എന്തിനാണ് എന്ന് മനസ്സിലാവാഞ്ഞ മന്ത്രി കാര്‍ നിര്‍ത്തി ഗ്ലാസ് താഴ്ത്തി എന്താണ് കാര്യം എന്ന് ചോദിച്ചപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പറയാന്‍ കാരണം ഉണ്ടായിരുന്നില്ല. സ്റ്റേറ്റ്കാര്‍ കണ്ട ആവേശത്തില്‍ കരിങ്കൊടി കാണിച്ച യൂത്തന്‍മാര്‍ ഇളിഭ്യരായി പരസ്പരം നോക്കിയ കാഴ്ച ഒന്നു കാണേണ്ടത് തന്നെയായിരുന്നു എന്നാണ് തിരുവല്ലയില്‍ നിന്നും അറിയുന്നത്.