
പാലക്കാട്: ആടു മേയ്ക്കാന്‍ പോയി കാണാതായ യുവാവിനെ ചുള്ളിയാര്‍ ഡാം പരിസരത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മുതലമട ചപ്പക്കാട് സ്വദേശി കൃഷ്ണന്‍ (21) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് കൊല്ലങ്കോട് ചുള്ളിയാര്‍ ഡാം പരിസരത്ത് ആട് മേയ്ക്കാനായി കൃഷ്ണന്‍ പോയത്. ഇയാളെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.