
മുംബൈ:പടിഞ്ഞാറൻ ബാന്ദ്രയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിന്റെ പത്തൊൻപതാം നിലയിൽ നിന്ന് താഴേക്ക് ചാടി എൻജിനീയറിങ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു.ഫേസ്ബുക് ലൈവിൽ വന്ന ശേഷമായിരുന്നു ആത്മഹത്യ. അരുണ്‍ ഭരത്വാജ് എന്ന യുവാവാണ് ഹോട്ടല്‍ ഗ്ലാസുകള്‍ തകര്‍ത്ത് താഴേക്ക് ചാടിയത്
തിങ്കളാഴ്ച വൈകിട്ട് 6.30നായിരുന്നു സംഭവം. വൈകിട്ട് മൂന്ന് മണിയോടെയാണ് ഹോട്ടലില്‍ ഇയാള്‍ ചെക്ക് ഇന്‍ ചെയ്തത്. ഇവിടെ കയറി മണിക്കൂറുകള്‍ക്കകം സിഗരറ്റും മദ്യവും ഭക്ഷണവും ഓര്‍ഡര്‍ ചെയ്തതായി പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. ഇതുകൂടാതെ ഒന്‍പതോളം ആത്മഹത്യ കുറിപ്പുകളും ഇവിടെനിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
മരണത്തിന് തൊട്ട് മുന്‍പ് അസ്തമ സൂര്യന്റെ ചിത്രം പകര്‍ത്തി ‘മരണത്തിലേക്ക്്’ എന്ന് സൂചന നല്കുന്ന അടിക്കുറിപ്പും നല്‍കിയാണ് അരുണ്‍ ചാടിയത്. ആത്മഹത്യാകുറിപ്പില്‍ നിരാശനാണെന്നും ജീവിതത്തോട് വെറുപ്പുണ്ടായിരുന്നുവെന്നും കരുതുന്നതായി പോലീസ് പറഞ്ഞു. തന്റെ മരണത്തിന് മറ്റാരും ഉത്തരവാദികള്‍ അല്ലെന്നും മാതാപിതാക്കളോട് മാപ്പുപറയുന്നതായും സൂചിപ്പിക്കുന്നുണ്ട്.
ഹോട്ടലിന്റെ നീന്തല്‍ക്കുളത്തില്‍ രക്തം കണ്ടതോടെ സെക്യൂരിറ്റി ഉദ്യോഗസ്തര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉടന്‍തന്നെ ലീലാവതി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചതായി സ്ഥിരീക്കുകയായിരുന്നു.