സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യപൻമാർ തിരുവോണത്തിനെങ്കിലും കുടുക്കാതിരിക്കണമെന്നു ആഹ്വാനം ചെയ്ത് തിരുവോണനാളിൽ ബവ്‌റീജസ് കോർപ്പറേഷൻ ചില്ലറ വിൽപനശാലകൾ ഉപരോധിക്കാൻ യുവമോർച്ചയുടെ പരിപാടി. ബവ്‌റീജസ് കോർപ്പറേഷൻ ചില്ലറ വിൽപന ശാലകൾക്കു മുന്നിൽ കുത്തിയിരുന്നു സമരം നടത്തുന്നതിനൊപ്പം ചില്ലറ വിൽപന ശാലകൾ അടച്ചു പൂട്ടിക്കുന്നതിനും, മദ്യം വാങ്ങാൻ എത്തുന്നവരെ പിൻതിരിപ്പിക്കുന്നതിനുമാണ് യുവമോർച്ചയുടെ പരിപാടി.
എന്നാൽ, മദ്യം വാങ്ങാൻ എത്തുന്നവരെ നിരുത്സാഹപ്പെടുത്തുന്നതിനും തിരുവോണ ദിവസം ബവ്‌റീജസ് കോർപ്പറേഷൻ ചില്ലറ വിൽപന ശാലകൾ അടച്ചു പൂട്ടിക്കുന്നതിനും ഇറങ്ങുന്ന യുവമോർച്ചാ പ്രവർത്തകർക്കെതിരെ മറ്റൊരു ആരോപണവും ഉയർന്നിട്ടുണ്ട്. ബിയർ വൈൻ പാർലറുകൾക്കു വേണ്ടിയാണ് ഇപ്പോൾ യുവമോർച്ചാ പ്രവർത്തകർ ഇക്കുറി സമരവുമായി രംഗത്തിറങ്ങുന്നതെന്നാണ് ഇത്തവണത്തെ പ്രധാന ആരോപണം. സംസ്ഥാനത്ത് മദ്യഷോപ്പുകൾക്ക് മുന്നിൽ തിരുവോണനാളിൽ മദ്യം വാങ്ങാനെത്തുന്നവരെ പിന്തിരിപ്പിക്കുന്ന പ്രതിഷേധവുമായി യുവമോർച്ച പ്രവർത്തകരുണ്ടാകും. ബീവറേജസ് ഔട്ട്‌ലെറ്റുകൾക്കു മുന്നിൽ പ്രതിരോധ സമരം തീർക്കാനാണ് തീരുമാനം. അതായത് പ്രവർത്തകർ ബീവറേജസിനുമുന്നിൽ പ്രതിഷേധിക്കുമ്പോൾ ആളുകൾക്ക് മദ്യം വാങ്ങാൻ കഴിയില്ല എന്നർഥം.
ഉത്രാടനാളിലും ഈ രീതിയിലുള്ള സമരപരിപാടി ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിലും തീരുമാനമായിട്ടില്ല. അതേസമയം യുവമോർച്ച പ്രവർത്തകർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുന്നുഎന്നുറപ്പായ സാഹചര്യത്തിൽ മദ്യ നിരോധനസമിതി പ്രവർത്തകരുടെയും ഈ രംഗത്ത് പ്രവർത്തിക്കുന്ന മറ്റുസംഘടനകളുടെയും നിലപാടുംനിർണായകമാണ്. ഇവരുംതിരുവോണ നാളിലെമദ്യ വിൽപനക്കെതിരേ സംഘടിക്കാൻ തീരുമാനിച്ചാൽ തിരുവോണദിനത്തിൽ ബീവറേജസ് ജീവനക്കാർക്ക്
‘പണി’യൊന്നുമുണ്ടാവില്ല. തിരുവോണ നാളുകളിലെങ്കിലും മദ്യ വിൽപന വഴി ലഭിക്കുന്നലാഭം ഒഴിവാക്കാൻസർക്കാർതയ്യാറാവണമെന്നവാദമാണ് യുവമോർച്ച ഉന്നയിക്കുന്നത്. മദ്യവർജനമെന്ന് എൽഡിഎഫ് അണയിടുമ്പോഴും ദേശീയോൽസവമായ ഓണത്തിന്ബീവറേജസ് ഔട്ട്‌ലെറ്റുകൾക്ക് മുന്നിലെനീണ്ട ക്യൂ നാടിന് അപമാനമാണെന്ന നിലപാടാണ്ഇവർ ഉന്നയിക്കുന്നത്.അതേസമയം മദ്യവിൽപ്പന ശാലകളിലെ ജീവനക്കാരുടെ യൂണിയനുകളുമായി സർക്കാർ ചർച്ച നടത്തികഴിഞ്ഞു.
ജീവനക്കാർക്ക്് പ്രത്യേക അലവൻസ് നൽകാനുള്ള തീരുമാനത്തോട് യൂണിയനുകൾ അനുകൂല സമീപനം സ്വീകരിച്ചുകഴിഞ്ഞുവെന്നാണ് സൂചന. അതുകൊണ്ടുതന്നെ തിരുവോണ നാളുകളിൽ ഔട്ട്്‌ലെറ്റുകൾ തുറന്നു പ്രവർത്തിക്കുമെന്ന കാര്യം ഉറപ്പാണ്.എന്തായാലും തിരുവോണ നാളിൽ ബീവറേജ് ഔട്ട്് ലെറ്റുകളും പരിസരവും സംഘർഷഭരിതമാകുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. യുവമോർച്ച പ്രതിഷേധം നടത്തുമ്പോൾഅത് അക്രമത്തിലേക്ക് പേകാതിരിക്കാൻ പോലീസിനും കാവൽനിൽക്കേണ്ടിവരും.