യുവരാജിനെ പിന്നിലേയ്ക്കിറക്കാൻ ധോണിയെ പ്രേരിപ്പിച്ചതെന്ത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവിയുടെ പിതാവ്

സ്‌പോട്‌സ് ഡെസ്ക്

ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോനിയെ രൂക്ഷമായി വിമർശിച്ച് യുവരാജിന്റെ പിതാവ് യോഗ്‌രാജ് സിംഗ് രംഗത്ത്. യുവരാജിനെ ബാറ്റിംഗ് ഓർഡറിൽ താഴേക്ക് ഇറക്കിയതാണ് യോഗ്‌രാജ് സിംഗിനെ ഇത്തവണ പ്രകോപിപ്പിച്ചത്. ഇത് തന്റെ ഹൃദയത്തിന് ഏറെ മുറിവേൽപ്പിച്ചുവെന്ന് യോഗ്രാജ് സിംഗ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്റെ മകന് ഇന്ത്യൻ ടീമിൽ നിലവിൽ നൽകിയ പരിഗണനയിൽ തനിക്ക് ഏറെ വേദനയുണ്ട്, രാജ്യത്ത് പതാനായിരക്കണക്കിന് ക്രിക്കറ്റ് കളിക്കാരുണ്ട്, അവരോടൊന്നും കാണിക്കാത്ത രീതിയിലുള്ള സമീപനമാണ് എന്റെ മകനോട് കാണിച്ചത്, ടീമിനു വേണ്ടി കളിക്കുന്ന പലർക്കും ഇവിടെ പലതരത്തിലുള്ള പരിഗണനയാണ് നൽകുന്നത്.2014 ലോകകപ്പ് മത്സരം കാരണമാണോ ഇതെന്നും യോഗ്‌രാജ് സിംഗ് ചോദിച്ചു.

ധോനിക്ക് യുവരാജിനെ ഇഷ്ടമല്ലെങ്കിൽ സെലക്ടർമാരോട് പറഞ്ഞ് അവനെ പുറത്താക്കുകയാണ് വേണ്ടതെന്നും അല്ലാതെ ടീമിനെ തകർക്കുന്ന ഇത്തരം നടപടികൾ അല്ല സ്വീകരിക്കേണ്ടതെന്നും യോഗ്‌രാജ് പറഞ്ഞു. ഒരോ കളിക്കാരനെയും പരിഗണിക്കുന്നതിൽ ക്യാപ്റ്റന്മാർ കുറേക്കൂടി ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ധോനി രണ്ട് വർഷത്തോളം യുവരാജിനെ ടീമിൽ നിന്നും പുറത്താക്കി, എന്നിട്ടും തന്റെ മകൻ ടീമിലേക്ക് തിരിച്ചെത്തി. അവന്റെ ആ നിശ്ചദാർഢ്യം ഓർത്ത് തനിക്ക് ഏറെ അഭിമാനമുണ്ട്, എന്നിട്ടു ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ക്യാപ്റ്റർ യുവിയെ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളി, ലോകം ഇത് കാണുന്നുണ്ടെന്നും പിതാവ് പറഞ്ഞു.

നേരത്തെ യുവരാജ് ടീം ഇന്ത്യയിൽ നിന്നും പുറത്തായ സമയത്തും ധോനിക്കെതിരെ യുവരാജിന്റെ പിതാവ് ആഞ്ഞടിച്ചിരുന്നു. യഥാർത്ഥത്തിൽ ഒന്നുമല്ലായിരുന്ന ധോനിയെ ഈയവസ്ഥയിൽ ആക്കിയത് മാധ്യമങ്ങളാണ്. അല്ലായിരുന്നുവെങ്കിൽ ധോനിക്ക് ഇന്ന് ഒരു വിലയും ഉണ്ടാകുമായിരുന്നില്ല, താനൊരു മാധ്യമ പ്രവർത്തകനായിരുന്നെങ്കിൽ ധോനിയുടെ മുഖത്തടിക്കുമായിരുന്നെന്നും യുവരാജിന്റെ പിതാവ് തുറന്നടിച്ചിരുന്നു.

Top