തന്റെ വിവാഹ വാര്‍ത്തകളെ പരിഹസിച്ച് ക്രിക്കറ്റ് താരം യുവരാജ് സിങ്. എന്റെ വിവാഹത്തിന്റെ സ്ഥലവും മാസവും മീഡിയകള്‍ തീരുമാനിച്ചു. ഇനി ആ തീയതി കൂടി പറഞ്ഞിരുന്നെങ്കില്‍ തനിക്ക് ഒരുങ്ങാമായിരുന്നു എന്ന് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മീഡിയകളെ പരിഹസിച്ചത്.
ഹര്‍ഭജന്‍ സിംഗിന്റെ വിവാഹത്തോട് അനുബന്ധിച്ച് യുവരാജ് സിങ് പോസ്റ്റ് ചെയ്ത ഒരു സ്‌ട്രെയിറ്റ് ഡ്രൈവ് ട്വീറ്റാണ് വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ സജീവമാക്കിയത്. ഹര്‍ഭജന്‍സിംഗിന്റെ ട്വീറ്റിനുള്ള മറുപടിയായിരുന്നു അത്.
ഇനി ദൂസര എറിയരുത് എന്നായിരുന്നു യുവരാജ് ഹര്‍ഭജന്റെ വിവാഹത്തോട് അനുബന്ധിച്ച് നല്‍കിയ ട്വീറ്റ്. തുടര്‍ന്ന് നിങ്ങള്‍ ലൈനില്‍ എത്തി സ്‌ട്രെറ്റ് ഡ്രൈവ് കളിക്കണമെന്ന് ഹര്‍ഭജനും ട്വീറ്റ് ചെയ്തു. യുവി ഇതിനും മറുപടി നല്‍കി. ദീപാവലിയോടെ താനും സ്‌ട്രെറ്റ് ഡ്രൈവ് കളിച്ച് തുടങ്ങുമെന്നായിരുന്നു യുവിയുടെ ട്വീറ്റ്. ഇത് മാധ്യമങ്ങള്‍ ഏറ്റെടുക്കുയായിരുന്നു.
യുവരാജ് സിങ് മോഡലും നടിയുമായ ഹസെല്‍ കീച്ചുമായി അടുപ്പത്തിലാണെന്ന വാര്‍ത്തകളുണ്ടായിരുന്നു. ഈ അഭ്യൂഹങ്ങള്‍ക്ക് യുവരാജിന്റെ ട്വീറ്റ് കരുത്തേകി.
വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ച് തുടങ്ങിയതോടെ യുവരാജ് തന്നെ എല്ലാവരുടെയും നാവടപ്പിച്ചുകൊണ്ട് മറ്റൊരു ട്വീറ്റ് ചെയ്തു. അതിങ്ങനെ.