കൊച്ചി: ആലുവയില്‍ വനിതാ അഭിഭാഷകയ്ക്ക് ചൂടന്‍ നഗ്നഫോട്ടോ അയച്ചുകൊടുത്ത സിനിമനടന് പിടിയിലായി. മഞ്ജുവാര്യര്‍ നായികയാകുന്ന പുതിയ ചിത്രത്തിലെ അഭിനേതാവാണ് പിടിയിലായത്. ആലുവ ദേശം സ്വദേശിയും സിനിമകളില്‍ ചെറിയ വേഷം ചെയ്തവരുന്ന സക്കീര്‍ ഹുസൈനെ(40) ആണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു. ആലുവ കോടതിയിലെ അഭിഭാഷകക്കാണ് വാട്സ്പ് വഴി അശ്ലീല സന്ദേശം അയച്ചത്. വിവാഹ മോചനക്കേസുമായാണ് സക്കീര്‍ ഹുസൈന് അഭിഭാഷകയെ നേരത്തെ സമീപിച്ചിരുന്നത്. ചില സുഹൃത്തുക്കള്‍ക്ക് സന്ദേശം അയച്ചപ്പോള്‍ അബദ്ധപറ്റിയതാണെന്ന് സക്കീര്‍ പറഞ്ഞത് തടിയൂരാന്‍ നോക്കിയെങ്കിലും അഭിഭാഷകയുടെ പരാതിയില്‍ തന്ത്രപൂര്‍വ്വം വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
അഭിഭാഷകയുടെ ഫോണില്‍ സക്കീറിന്റെ നമ്പര്‍ ഇല്ലായിരുന്നു. അതുകൊണ്ടാണ് ആരാണ് അശ്ലീലസന്ദേശം അയച്ചതെന്നു കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ അഭിഭാഷകയുടെ നമ്പറിലേക്ക് വിളിച്ച് ഇയാള്‍ കേസിന്റെ കാര്യം സംസാരിച്ചതാണ് വഴിത്തിരിവായത്. ആളെ മനസിലായതോടെ അഭിഭാഷക പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ആലുവ പൊലീസ് ഇയാളെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. താന്‍ സുഹൃത്തായ പെണ്‍കുട്ടിക്ക് മെസേജ് അയച്ചപ്പോള്‍ നമ്പര്‍ മാറിപ്പോയതാണ് അഭിഭാഷകയ്ക്ക് അശ്ലീലചിത്രം പോകാന്‍ കാരണമെന്നു സക്കീര്‍ പൊലീസിനു മൊഴി നല്കി.
നോട്ടു പിന്‍വലിച്ചതുമായ ബന്ധപ്പെട്ടുള്ള പശ്ചാത്തലത്തിലെ അശ്ലീല ചിത്രമാണ് സക്കീര്‍ അഭിഭാഷകയ്ക്ക് അയച്ചത്. തന്റെ വിവാഹമോചനക്കേസ് വാദിക്കാമോ എന്നാവശ്യപ്പെട്ട് സക്കീര്‍ ഒരിക്കല്‍ സമീപീച്ച അഭിഭാഷകയ്ക്കാണ് അശ്ലീല ചിത്രം അയച്ചത്. വാട്സാപ്പ് മെസേജ് കിട്ടിയെങ്കിലും ആദ്യം അവഗണിച്ച വക്കീല്‍ പിന്നീടും ഇത് ആവര്‍ത്തിച്ചതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്നാണ് സൂചന.