
സിനിമയില്‍ അനാവശ്യമായി മസാല ചേര്‍ക്കാന്‍ തന്നെ ഉപയോഗിച്ചതായി ബോളിവുഡി നായിക സറീന്‍ ഖാന്‍. തന്റെ പുതിയ ചിത്രത്തിന്റെ അണിയറക്കാര്‍ക്കെതിരെയാണ് നടി ആഞ്ഞടിച്ചത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നിര്‍മാതാവ് ബജാജ് രാജിനെതിരെ സറീന്‍ ആഞ്ഞടിച്ചത്.
‘അക്സറിനായി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ എന്നെ സമീപിച്ചപ്പോള്‍ തന്നെ അവര്‍ എന്നോട് പറഞ്ഞത് ഹേറ്റ് സ്റ്റോറി 3 പോലൊരു ചിത്രമല്ല അക്സര്‍ എന്നാണ്. പക്ഷേ സിനിമ തുടങ്ങിയപ്പോള്‍ അവരുടെ മട്ടുമാറി. എല്ലാ സീനിലും ഞാന്‍ അല്‍പ വസ്ത്രധാരിണിയായി നടക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. ചുംബനരംഗങ്ങളുടെ ദൈര്‍ഘ്യം അനാവശ്യമായി വര്‍ധിപ്പിക്കുകയും ചെയ്തു. എന്തിനാണ് അവര്‍ ഇത്തരത്തില്‍ മസാല ചേര്‍ക്കുന്നത്?
‘ഞാന്‍ തുണിയുരിഞ്ഞാല്‍ ജനങ്ങള്‍ തിയേറ്ററില്‍ കയറുമെന്ന് എനിക്ക് തോന്നുന്നില്ല. അവരുടെ ചിന്താഗതി എനിക്ക് വ്യക്തമാകുന്നില്ല. സ്വന്തം സിനിമയില്‍ വിശ്വാസം ഇല്ലാത്തവര്‍ക്കാണ് ഇത്തരത്തില്‍ ചെയ്യേണ്ടി വരിക’ സറീന്‍ പറഞ്ഞു.