‘പാകിസ്ഥാന്‍ സിന്ദാബാദ് ‘മുദ്രാവാക്ക്യം എഡിറ്റ് ചെയ്ത് ചേര്‍ത്തതെന്ന് രാജിവച്ച മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

ന്യൂദല്‍ഹി: സീ ന്യൂസിനെതിരെ ഗുരുതരമായ ആരോപണവുമായി രാജിവച്ച മാധ്യമപ്രവര്‍ത്തകന്‍. ജെഎന്‍യു വിഷയത്തില്‍ സി ന്യൂസ് പുറത്ത് വിട്ട വിഡിയോയില്‍ പാകിസ്ഥാന്‍ സിന്ദാബാദ് എന്ന് മുദ്രാവാക്യം സി ന്യൂ സ് എഡിറ്റ് ചെയ്ത് ചേര്‍ത്തതാണെന്നാണ് വെളിപ്പെടുത്തല്‍.

ത്തകന്‍. ജെ.എന്‍.യു വിഷയത്തില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ മുന്‍വിധിയോടെ വാര്‍ത്തകള്‍ പ്രചരിപ്പിച്ച സീ ന്യൂസ് നടപടിയില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസം രാജിവെച്ച ഔട്ട്പുട്ട് പ്രൊഡ്യൂസര്‍ വിശ്വ ദീപക്കാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞായറാഴ്ച സീ ന്യൂസിനെഴുതിയ കത്തിലും അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ഥികള്‍ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ ‘പാകിസ്ഥാന്‍ സിന്ദാബാദ്’ എന്ന തലക്കെട്ടോടെ ചാനല്‍ സംപ്രേഷണം ചെയ്തിരുന്നു. ‘ഈ വീഡിയോയില്‍ പാകിസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം ഉണ്ടായിരുന്നില്ല. ഉന്മാദം പ്രചരിപ്പിക്കാന്‍ ഞങ്ങള്‍ ഇത് വീണ്ടും വീണ്ടും സംപ്രേഷണം ചെയ്തു.

‘വീഡിയോയില്‍ ഇരുട്ടില്‍ നിന്നും വരുന്ന വാക്കുകള്‍ മാത്രമാണ് കേള്‍ക്കുന്നതെന്നിരിക്കെ എങ്ങനെയാണ് അത് ഉയര്‍ത്തിയത് കനയ്യയും അദ്ദേഹത്തിന്റെ കൂട്ടാളികളുമാണെന്ന് നാം സ്ഥാപിക്കുക?’ കത്തില്‍ അദ്ദേഹം ചോദിക്കുന്നു. ‘ഭാരതീയ കോടതി സിന്ദാബാദ്’ എന്ന മുദ്രാവാക്യം ‘പാകിസ്ഥാന്‍ സിന്ദാബാദ്’ എന്ന മുദ്രാവാക്യമായി കേള്‍ക്കാന്‍ കാരണം നമ്മുടെ മുന്‍വിധികളാണ്.’ വിശ്വ ദീപക് കത്തില്‍ പറയുന്നു. വിദ്യാര്‍ഥികള്‍ മുദ്രാവാക്യം വിളിക്കുന്ന വീഡിയോയില്‍ പാകിസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു. അവ്യക്തമായ മുദ്രാവാക്യങ്ങളാണ് ആ വീഡിയോയില്‍ ഉണ്ടായിരുന്നത്. സീ ന്യൂസിലെ എഡിറ്റര്‍മാര്‍ ഇത് പാകിസ്ഥാന്‍ സിന്ദാബാദ് എന്നാണെന്നു അനുമാനിക്കുകയും അത്തരത്തില്‍ പ്രചരിപ്പിക്കുകയുമായിരുന്നു’ അദ്ദേഹം പറഞ്ഞു.

Top