സിക വൈറസ് പടരുന്നു:ജനിക്കുന്നത് തലച്ചോര്‍ വളര്‍ച്ചയില്ലാത്ത കുട്ടികള്‍

റിയോ ഡി ജനീറോ: അമേരിക്കന്‍ രാജ്യങ്ങളില്‍ വ്യാപകമായി പടര്‍ന്നുപിടിക്കുന്ന സിക വൈറസിനെതിരായ മുന്‍കരുതല്‍ ഇന്ത്യ ശക്തമാക്കുന്നു. കൊതുകു പരത്തുന്ന സിക വൈറസ്, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടികള്‍ ജനിക്കാന്‍ ഇടയാക്കുമെന്നതാണ് ഏറ്റവും അപകടകരം. അമേരിക്കയില്‍നിന്ന് വരുന്നവരില്‍ നിന്ന് സിക വൈറസ് മറ്റുള്ള രാജ്യങ്ങളിലേക്ക് പടരാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് ഇന്ത്യയും മുന്‍കരുതല്‍ കര്‍ക്കശമാക്കിയത്. ഡെങ്കി പരത്തുന്ന ഈഡിസ് ഇജിപ്തി എന്നയിനം കൊതുകുവഴിയാണ് സിക വൈറസ് പടരുന്നത്.

ഗര്‍ഭിണികളില്‍ സിക വൈറസ് ബാധയെ തുടര്‍ന്ന് ബ്രസീലില്‍ ഇതുവരെ നാലായിരത്തോളം ശിശുക്കളാണ് തലയോട്ടി ചുരുങ്ങിയ അവസ്ഥയില്‍ ജനിച്ചത്. ഈ വൈറസ് പരത്തുന്ന ഈഡിസ് കൊതുകില്ലാത്ത ചിലെയും കാനഡയുമൊഴിച്ച്, അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ രോഗം വ്യാപകമായി പടര്‍ന്നേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പുണ്ട്. ലാറ്റിനമേരിക്കയിലും കരീബിയനിലുമായുള്ള 22 രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനെതിരെ ഗര്‍ഭിണികള്‍ക്ക് യുഎസ് ആരോഗ്യ അധികൃതര്‍ മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിക വൈറസ് പിടിപെട്ടാല്‍ അവര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് തലച്ചോര്‍ വളര്‍ച്ചയില്ലായ്മ ഉള്‍പ്പടെയുള്ള ഗുരുതരമായ ജനിതകവൈകല്യങ്ങള്‍ ഉണ്ടാകുന്നുണ്ട്. ജനിക്കുമ്പോള്‍ തന്നെ കുട്ടികള്‍ മരിക്കാനും സിക വൈറസ് കാരണമാകുന്നു. ഈ പ്രശ്നങ്ങള്‍ കാരണം ഗര്‍ഭധാരണം കുറച്ചുനാളത്തേക്ക് ഒഴിവാക്കണമെന്ന് ബ്രസില്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

യുഎസിലെ പ്യൂട്ടോ റിക്കോയില്‍ 19 പേര്‍ക്കു രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ ഗര്‍ഭിണികളില്ല. ഗര്‍ഭിണികളില്‍ സിക വൈറസ് ബാധയെ തുടര്‍ന്ന് ബ്രസീലില്‍ ഇതുവരെ നാലായിരത്തോളം ശിശുക്കളാണ് തലയോട്ടി ചുരുങ്ങിയ അവസ്ഥയില്‍ ജനിച്ചത്. ഈ വൈറസ് പരത്തുന്ന ഈഡിസ് കൊതുകില്ലാത്ത ചിലെയും കാനഡയുമൊഴിച്ച്, അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ രോഗം വ്യാപകമായി പടര്‍ന്നേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പുണ്ട്. ലാറ്റിനമേരിക്കയിലും കരീബിയനിലുമായുള്ള 22 രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനെതിരെ ഗര്‍ഭിണികള്‍ക്ക് യുഎസ് ആരോഗ്യ അധികൃതര്‍ മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. പ്രതിരോധമരുന്നിനുള്ള അടിയന്തര ഗവേഷണത്തിന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ആഹ്വാനം ചെയ്തിട്ടുമുണ്ട്.
സിക വൈറസ് – ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ വൈറസുകള്‍ക്കു സമാനം – പരത്തുന്നത് ഈഡിസ് കൊതുകുകള്‍ – ഈഡിസ് കൊതുകുകള്‍ പെറ്റുപെരുകന്നത് ചൂടുള്ള കാലാവസ്ഥയില്‍ – ശൈത്യകാലാവസ്ഥയുള്ള ഇടങ്ങളില്‍ രോഗം അത്ര എളുപ്പം പടരില്ല.
∙ പ്രതിരോധ മരുന്നില്ല
∙ രോഗബാധ – ഏറ്റവും വലിയ ഭീഷണി ഗര്‍ഭിണികള്‍ക്ക് – സിക വൈറസ് ബാധിച്ചാല്‍ ശിശുവിന്റെ തലയോട്ടി ചുരുങ്ങിയിരിക്കും. (മൈക്രോസെഫാലി) – ഗര്‍ഭിണികള്‍ക്കും ചില സങ്കീര്‍ണരോഗാവസ്ഥയുള്ളവര്‍ക്കും അപകടം
∙ സിക വൈറസ് ചരിത്രം – ആദ്യമായി കണ്ടെത്തിയത് 1947ല്‍, ആഫ്രിക്കന്‍ രാജ്യമായ യുഗാണ്ടയില്‍ – അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ ആദ്യമായി കണ്ടെത്തിയത് 2014ല്‍ (2014–ലെ ലോകകപ്പ് ഫുട്ബോള്‍ കാണാനെത്തിയ വിദേശികളിലൂടെ വൈറസ് രാജ്യത്തു പ്രവേശിച്ചതെന്നാണ് ബ്രസീല്‍ അധികൃതര്‍ കരുതുന്നത്)

Top