ഇന്ത്യ-പാകിസ്താന് ഫൈനലെന്ന് കേള്‍ക്കുമ്പോള്‍ തന്നെ വ്യക്തമാണ് തീ പാറുമെന്ന് .രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള എതിര്‍പ്പുകള്‍ കളികളത്തിലും പ്രതിഫലിക്കും.ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ ഇന്ത്യ -പാക് മത്സരം ഇന്ന് നടക്കുമ്പോള്‍ ലക്ഷക്കണക്കിന് കാണികളാണ് ടെലിവിഷന്‍ ലഭിക്കുക.കളി സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ സ്പോര്‍ട്സ് ചാനലിന് ഈ ഫൈനല്‍ ഒരു ലോട്ടറിയാണ് .30 സെക്കന്റ് പരസ്യത്തിന് ഒരു കോടി രൂപയാണ് ഇന്നത്തെ നിരക്ക് .പത്തുലക്ഷത്തില്‍ നിന്നാണ് ഈ മാറ്റം..പത്തിരട്ടി വര്‍ദ്ധനവ് പറഞ്ഞിട്ടും പരസ്യത്തിന് ഇനി ഇടമില്ലത്രെ.സ്പോണ്‍സര്‍മാരായ നിസാനും ഒപ്പോയും എമിറേറ്റ്സ് എയര്‍ലൈന്‍സുമെല്ലാം പരസ്യ ഗ്യാപ്പുകള്‍ സ്വന്തമാക്കി.2015ലെ ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയപ്പോഴും ഇത് തന്നെയായിരുന്നു സ്ഥിതി.ഇന്ന് ടിവിയ്ക്ക് മുന്നില്‍ കോടിക്കണക്കിന് പ്രേക്ഷകരെത്തുമെന്നതാണ് പരസ്യത്തിലെ ഈ മത്സരത്തിന് കാരണം .
വാതുവയ്പ്പ് നിയമ വിധേയമാക്കിയതിനാല്‍ ഇംഗ്ലണ്ടില്‍ രണ്ടായിരം കോടിയുടെ പന്തയമാണ് നടക്കുന്നത്.ഇന്ത്യയോടാണ് വാതുവയ്പ്പ്കാര്ക്ക് പ്രിയം.മത്സര ഫലത്തിലും റണ്‍വേട്ടയിലും വിക്കറ്റ് വീഴ്ചയിലും ഒക്കെ വാതുവെപ്പ് നടക്കുന്നുണ്ട് .ഇന്ന് എല്ലാവരും നെഞ്ചിടിപ്പോടെ കാണും ആ സ്വപ്ന ഫൈനല്‍ …