ബോളിവുഡിന്റെ സ്വന്തം ഫാഷന്‍ ഐക്കണ്‍ സോനം കപൂറിന്റെ വിവാഹം അങ്ങനെ ഭംഗിയായി കഴിഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനാണ് സോനവും ആനന്ദ് അഹൂജയും വിവാഹത്തിലൂടെ മനോഹരമായ പര്യവസാനം നല്‍കിയത്. പ്രണയം വളരെ രഹസ്യമാക്കി കൊണ്ടു നടന്ന ഇരുവരും ഒരുമിച്ച് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാതിരിക്കാനും ചിത്രങ്ങള്‍ പുറത്തു പോകാതിരിക്കാനും ഏറെ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം സോനത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ ആനന്ദ് ഒപ്പം വന്നു. അങ്ങനെയാണ് പ്രണയം പരസ്യമായത്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രന്റിങായി മാറിയിരിക്കുന്നത് മൂന്നു ദിവസം നീണ്ട ഇവരുടെ വിവാഹ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രന്റിങാകുന്നത്. എന്നാല്‍ ഇന്നലെ രാത്രിയോടെ നവവധു സോനത്തിന് ആശംസകള്‍ കൂടി. വിവാഹത്തിന് പിന്നാലെ ഇന്ത്യന്‍ പാരമ്പര്യ പ്രകാരം പേര് മാറ്റിയാണ് സോനം ആരാധകരെ ഞെട്ടിച്ചത്. സോനം കപൂര്‍ എന്ന പേരിനൊപ്പം ഇന്‍സ്റ്റഗ്രാമില്‍ അഹൂജ എന്നു കൂടി ചേര്‍ത്തു.
മെയ് 6ന് തുടങ്ങിയ ആഘോഷങ്ങള്‍ മെഹന്ദി, സംഗീത്, വിവാഹം, റിസപ്ഷന്‍ എന്നിവയോടെ മെയ് 8ന് രാത്രിയാണ് അവസാനിച്ചത്. അനില്‍ കപൂറിന്റെ വസതിക്ക് സമീപം തന്നെയുള്ള സഹോദരി കവത സിങിന്റെ ബംാവിലായിരുന്നു വിവാഹ ചടങ്ങുകള്‍. കപൂര്‍ കുടുംബം മുഴുവനും, ബോളിവുഡും ചടങ്ങുകളില്‍ പങ്കെടുത്തു.