പതിനാലു വർഷത്തെ കാത്തിരിപ്പിനൊടുവിൽ നടൻ കുഞ്ചാക്കോ ബോബന് ആൺകുഞ്ഞ് പിറന്നു. ഇന്നലെ രാത്രി പതിനൊന്ന് മണിക്ക് ശേഷം താരം തന്നെയാണ് ഈ സന്തോഷ വാർത്ത തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്. ടോവിനോ, സംയുക്ത മേനോൻ, അടക്കം നിരവധി താരങ്ങൾ ചാക്കോച്ചന് ആശംസകളും അറിയിച്ചിട്ടുണ്ട്. ഒരു ആൺ കുഞ്ഞ് പിറന്നിരിക്കുന്നു. നിങ്ങളുടെ സ്നേഹത്തിനും, പ്രാർത്ഥനകൾക്കും, കരുതലിനും നന്ദി. ജൂനിയർ കുഞ്ചാക്കോ നിങ്ങൾക്കെല്ലാവർക്കും അവന്റെ സ്നേഹം നൽകുന്നുവെന്ന് താരം കുഞ്ഞിന്റെ പദങ്ങളുടെ ചിത്രം വെച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. 2005 ലാണ് കുഞ്ചാക്കോ ബോബൻ പ്രിയയെ പ്രണയിച്ചു വിവാഹം കഴിക്കുന്നത്. 14 വർഷമായി ഇവർക്ക് കുട്ടികളില്ലായിരുന്നു. 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ താരം അമ്പതിൽപരം മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.