പ്രതലങ്ങളിലെ വൈറസ് കോവിഡ് പടര്‍ത്തില്ലെന്ന് വിദഗ്ധര്‍

ന്യൂഡല്‍ഹി: കോവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദങ്ങളെ തടയാന്‍ ഓഫീസിലെയും വീടുകളിലെയും ഫര്‍ണീച്ചറുകളിലെയും മററ്ും സാനിറ്റൈസര്‍ അടിക്കേണ്ടതില്ലെന്ന് വിദഗ്ധര്‍. കോവിഡ് വൈറസുകള്‍ ഇത്തരം പ്രതലങ്ങളില്‍ പറ്റി പിടിക്കുകയും അതില്‍ സ്പര്‍ശിക്കുമ്പോള്‍ പകരുമെന്നുള്ള ധാരണകള്‍ തെറ്റാണെന്നാണ് പഠനങ്ങള്‍. 1000 പ്രതലങ്ങളില്‍ വെറും മൂന്നെണ്ണത്തില്‍ നിന്നേ പകരാനുള്ള നേരിയ സാധ്യതയെങ്കിലുമുള്ളൂ എന്നാണ് പുതിയ പഠന റിപ്പോര്‍ട്ടുകള്‍.

അതുകൊണ്ട് പ്രതലങ്ങളില്‍ കോവിഡിനെതിരെ അണുനശീകരണം (സര്‍ഫസ് ഡിസിന്‍ഫക്ടന്റ്) അനാവശ്യമായി മാറുകയാണെന്നും ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നു. കോവിഡ് വൈറസ് വകഭേദങ്ങളെല്ലാം വായുവിലൂടെ പകരുന്നതാണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. വായുവിലെ പ്രതലങ്ങളില്‍ പറ്റി പിടിക്കുന്ന വൈറസുകള്‍ ശ്വാസമെടുക്കുമ്പോള്‍ മൂക്കിലൂടെ ഉള്ളിലെത്തുകയും രോഗബാധയുണ്ടാക്കുന്നതുമാണ് കണ്ടു വരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൂക്കിലൂടെ കയറുന്ന എല്ലാ കോവിഡ് വകഭേദ വൈറസുകളും രോഗകാരണമാകണമെന്നുമില്ല. ശരീരത്തിന്റെ പ്രതിരോധ ശേഷിയെ മറികടക്കാന്‍ കെല്‍പ്പുള്ളവ മാത്രമേ ഗേരാഗബാധയുണ്ടാക്കൂ. അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലെ ഡ്യൂക്ക് സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തി ഫലം പുറത്തു വിട്ടത്. കോവിഡ് രോഗികളെ ദീര്‍ഘനാള്‍ പാര്‍പ്പിച്ച മുറികളിലെ സാധന സാമഗ്രികളില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ചായിരുന്നു പഠനങ്ങള്‍.

Top