തിരുവനന്തപുരം: പത്താനപുരത്തെ താരപോരാട്ടത്തില്‍ ഗണേഷ്കുമാറിനെതിരെ വീണ്ടും ഒളിയമ്പെയത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജഗദീഷ്.
ഗണേശിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞകാര്യം താന്‍ പറയുന്നില്ലെന്നാണ് ഇപ്പോള്‍ ജഗദീഷ് പറയുന്നത്. കാരണം തന്റെ എതിര് സ്ഥാനാര്‍ത്ഥിയെ വേദനിപ്പിക്കുന്ന ഒരു കാര്യവും താന്‍ പറയില്ലെന്നാണ് ജഗദീഷ് പറഞ്ഞത്. മംഗളം പത്രത്തിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് ജഗദീഷ് ഇക്കാര്യം വ്യക്തമാക്കിയത്. ഇടത് പക്ഷ സഹയാത്രികനായ മമ്മൂട്ടിക്കൊപ്പമാണല്ലോ ഇപ്പോള്‍ അഭിനയിക്കുന്നത്. ഗണേശ് കുമാര്‍ പത്തനാപുരത്തെ ഇടത് സ്ഥാനാര്‍ത്ഥി. താങ്കള്‍ യു.ഡി.എഫിന്റെ പ്രതിനിഥി. ഇത് താങ്കള്‍ എങ്ങനെ നോക്കിക്കാണുന്നു എന്ന ചോദ്യത്തിനാണ് ജഗദീഷ് ഇത്തരത്തില്‍ പ്രതികരിച്ചത്. മമ്മൂട്ടി പറഞ്ഞകാര്യം മാത്രം താന്‍ രഹസ്യമായി വയ്ക്കുന്നു. കാരണം തന്റെ എതിര് സ്ഥാനാര്‍ത്ഥിയെ വേദനിപ്പിക്കുന്ന ഒരു കാര്യവും ഞാന്‍ പറയില്ലെന്നായിരുന്നു ജഗദീഷിന്റെ പ്രതികരണം.
രാഷ്ട്രീയത്തില്‍ മുന്നേറാനാകുമെന്ന പ്രതീക്ഷയാണ് ജഗദീഷ് മുന്നോട്ട് വയ്ക്കുന്നത്. അഭിമുഖത്തില്‍ ജഗദീഷ് നടത്തുന്ന പ്രധാന പരാമര്‍ശങ്ങള്‍ ഇങ്ങനെ എന്റെ വിദ്യാര്‍ത്ഥിജീവിത കാലത്തുതന്നെ ഞാന്‍ രാഷ്ട്രീയത്തിലുണ്ടായിരുന്നു. കോളേജ് പഠനകാലത്ത് മൂന്ന വര്‍ഷം ഗവണ്മെന്റ് ആര്‍ട്സ് കോളേജില്‍ ആര്‍ട്സ് ക്ലബ് സെക്രട്ടറിയായിരുന്നു മാര്‍ഇവാനിയോസ് കോളേജ് കോളജ് യൂണിയന് ചെയര്‍മാനായിരുന്നു. രാഷ്ട്രീയത്തില്‍ അന്നുതന്നെ താല്പര്യമുണ്ടായിരുന്നു. നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍, ഭരണനടപടികള്‍, സാമൂഹ്യപ്രശ്നങ്ങള്‍, പൊതുചര്‍ച്ചകള്‍ ഇതെല്ലാം ഞാന്‍ എക്കാലത്തും ശ്രദ്ധിക്കുകയും ഒരുനിലപാട് രൂപീകരിക്കുകയും ഒക്കെ ചെയ്തിരുന്നു.
പിന്നെ കോണ്ഗ്രസുകാരന് എന്ന പറയുന്നത്, ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്ന ഒരു രാഷ്ട്രീയ കാലാവസ്ഥയില്‍ ജനാധിപത്യ മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കുന്ന ഏറ്റവും ഉചിതമായ വേദി കോണ്ഗ്രസാണെന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു. ദേശീയതലത്തില്‍ ഇപ്പോള്‍ ദുര്‍ബലമാണെങ്കിലും ഇനിയുള്ള കാലം തിരിച്ചുവരവിന്റേതാണെന്നും ഇനിയും ഒരു മൂന്നാം യു.പി.എ. സര്‍ക്കാരൊക്കെ വരും എന്നാണെന്റെ പ്രതീക്ഷ. എന്നല്ല, നമ്മള് ഓരോന്ന് ആഗ്രഹിക്കുന്ന രീതിയിലല്ല സംഭവിക്കുന്നത്. ഇത്തവണ ഞാന്‍ മല്‍സരിക്കുമോ എന്ന കാര്യത്തില്‍ ഒരുറപ്പുമില്ലായിരുന്നു. ആദ്യം കൊല്ലത്ത് എന്റെപേര് തീരുമാനിച്ചതായി വാര്‍ത്തകള്‍ പോലും വന്നു. എന്നാല്‍ ഒടുവില്‍ പത്തനാപുരത്താകാം എന്ന നിര്‍ദ്ദേശം വന്നു. ഞാന്‍ സമ്മതിച്ചു. ഇത്തവണ എല്ലാവരും ഒരേ മനസോടെ തീരുമാനിച്ചു എന്നതാണ് എന്റെ വലിയ സന്തോഷം
എതിര്‍സ്ഥാനാര്‍ത്ഥിയെ കുറിച്ച് ഒന്നും പറയാനില്ലെന്നും വിശദീകരിക്കുന്നു ഗണേശ്കുമാറിനെ കുറിച്ച് കേരളത്തിലെ ജനങ്ങള്‍ക്കറിയാം. പത്തനാപുരത്തെ ജനങ്ങള്‍ക്കറിയാം. എനിക്കെന്നെ കുറിച്ചാണ് പറയാനുള്ളത്. സാധാരണക്കാരനായി, ഒരു സ്കൂള്‍ അദ്ധ്യാപകന്റെ മകനായി ജനിച്ചു എന്നുപറയുമ്പോള്‍ സാധാരണക്കാരുടെ പ്രശ്നം എനിക്കറിയാം എന്നാണ് . അത് ഗണേശനെതിരായ ഒരുപ്രസ്താവനയല്ല. ഉദാഹരണത്തിന് സമ്പന്നരായി പിറന്ന് വളര്‍ന്നവര്‍ക്ക് ഒരുസാധാരണക്കാരന്റെ പ്രശ്നം എങ്ങനെ പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിയും. ദാരിദ്ര്യമനുഭവിക്കാത്തവര്ക്ക് എങ്ങനെ ദാരിദ്ര്യത്തെ കുറിച്ചറിയാന്‍ കഴിയും. പട്ടിണികിടക്കാത്തവര്ക്ക് എങ്ങനെ പട്ടിണിയെക്കുറിച്ച് അറിയാന്‍ കഴിയും. സ്കൂളില്‍ ഫീസ് കൊടുക്കാന്‍ പണമില്ലാത്തവര്‍ക്ക് എങ്ങനെ ആ ബുദ്ധിമുട്ട് മനസിലാക്കാന്‍ പറ്റും.