ബംഗളുരു: ഹിജാബ് േകസില്‍ അന്തിമവിധി പുറപ്പെടുവിക്കുന്നത് വരെ സ്കൂള്‍, കോളജ്, ക്ലാസ് മുറികളില്‍ മതപരമായ യാതൊരു വസ്ത്രങ്ങളും ധരിക്കരുതെന്ന് കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
ഹര്‍ജി ഇനി 14ന് പരിഗണിക്കും. ഭരണ ഘടനാപരമായി നിയമപ്രശ്നങ്ങളും വ്യക്തി നിയമങ്ങളും പരിഗണിക്കേണ്ടതിനാല്‍ ഹര്‍ജി വിശാല ബെഞ്ച് പരിഗണിക്കണമെന്ന് കഴിഞ്ഞ ദിവസം സിംഗിള്‍ ബെഞ്ച് ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തിയോട് ശിപാര്‍ശ ചെയ്തിരുന്നു.
ഇതനുസരിച്ച് ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയില്‍ മൂന്നംഗ ബെഞ്ച് ചേര്‍ന്നാണ് ഇന്നലെ ഹര്‍ജി പരിഗണിച്ചത്. ഉഡുപ്പിയിലെ സര്‍ക്കാര്‍ കോളജുകളില്‍ ഹിജാബ് ധരിക്കുന്നത് വിലക്കിയതിനെതിരെ ഏതാനും മുസ്ലിം വിദ്യാര്‍ഥിനികളാണ് കോടതിയെ സമീപിച്ചത്. യൂണിഫോം നിര്‍ബന്ധമാക്കിയാണ് സര്‍ക്കാര്‍ നിലപാട്.
ഹിജാബ് അവകാശമാണെന്ന് മുസ്ലിം കുട്ടികള്‍ വാദിച്ചതോടെ നിരവധി ഹിന്ദു വിദ്യാര്‍ഥികള്‍ കാവി ഷാളും തലപ്പാവുമണിഞ്ഞെത്തി. സംഘര്‍ഷം സംഘട്ടനത്തിലെത്തിയതോടെ സ്കൂളുകളും കോളജുകളും അടച്ചിട്ടിരിക്കുകയാണ്.