ന്യൂഡല്‍ഹി: ഹിജാബ് ധരിച്ച പെണ്‍കുട്ടി ഒരു ദിവസം ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് എ.ഐ.എം.ഐ.എം. നേതാവ് അസദുദ്ദീന്‍ ഒവൈസി എം.പി. ഒരുപക്ഷേ അതു കാണാന്‍ താന്‍ ജീവനോടെയുണ്ടാകില്ല. തന്റെ വാക്കുകള്‍ രേഖപ്പെടുത്തി വച്ചോളൂവെന്നും ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഒവൈസി പറഞ്ഞു.
കര്‍ണാടകയിലെ ഹിജാബ് നിരോധനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഒെവെസിയുടെ പ്രതികരണം. ഹിജാബ് ധരിച്ച പെണ്‍കുട്ടികള്‍ കോളജില്‍ പോകുമെന്നും ജില്ലാ കലക്ടര്‍മാര്‍, മജിസ്ട്രേറ്റുമാര്‍, ഡോക്ടര്‍മാര്‍, ബിസിനസുകാര്‍ തുടങ്ങിയവരാകുമെന്നും ഒെവെസി പറഞ്ഞു.
ഹിജാബ് ധരിക്കാന്‍ നമ്മുടെ പെണ്‍മക്കള്‍ തീരുമാനിക്കുകയും അവരുടെ മാതാപിതാക്കളോട് ആ തീരുമാനം പറയുകയും ചെയ്താല്‍, അവരുടെ മാതാപിതാക്കള്‍ അവരെ പിന്തുണയ്ക്കും. ആര്‍ക്കാണ് അവരെ തടയാന്‍ കഴിയുകയെന്നു നോക്കാമെന്നും ഒെവെസി പറഞ്ഞു.