
സ്വന്തം ലേഖകൻ
തിരുവനന്തപുരം :രാജ്യ വിരുദ്ധമായി സംസാരിച്ച മാധ്യമ പ്രവർത്തകയ്ക്കെതി
രെ യുക്തമായ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിനെതിരെ ആരംഭിച്ച അൺലൈക്ക് ക്യാമ്പെയ്ൻ വൻ തരംഗമാകുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പതിനായിരക്കണക്കിന് ആളുകളാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ഫെയ്സ്ബുക്ക് പേജ് അൺലൈക്ക് ചെയ്തത്. ഇതുവരെ പതിനേഴായിരത്തോളം പേരാണ് പേജ് അൺലൈക്ക് ചെയ്തത്.
ബംഗാളിൽ മരണപ്പെടുന്ന നമ്മുടെ സഹോദരങ്ങളെയും ആക്ഷേപിച്ച ഏഷ്യാനെറ്റ് ന്യൂസിന്റെ ധാർഷ്ട്യത്തിനുള്ള മറുപടിയെന്നോണമാണ് ചാനൽ അൺലൈക്ക് ചെയ്യുന്നതെന്ന് പ്രചാരണം.
മലയാളം ന്യൂസ് ചാനലുകളിൽ ഏഷ്യാനെറ്റ് ന്യൂസിനു മാത്രമാണ് 5 മില്യൺ ലൈക്സ് ഉള്ള ഫേസ്ബുക് പേജ്. 50,58,000 ലൈക്സ് ഉണ്ടായിരുന്ന ഫേസ്ബുക്ക് പേജ് ഇപ്പോൾ എത്തിനിൽക്കുന്നത് 5,040,979 ലൈക്കുകളിലാണ്.
ക്യാമ്പെയ്ൻ തുടർന്നാൽ മലയാള മാധ്യമ ചാനലുകളിൽ ഏറ്റവും അധികം ലൈക്കുകളുള്ള പേജ് എന്ന റെക്കോർഡ് സ്ഥാപനത്തിന് നഷ്ടമാകുമോയെന്നാണ് സോഷ്യൽ മീഡിയ ഉറ്റുനോക്കുന്നത്.
‘ബംഗാളിൽ നടന്ന അക്രമസംഭവങ്ങൾ എന്തുകൊണ്ട് റിപ്പോർട്ട് ചെയ്യുന്നില്ല’ എന്ന പ്രേക്ഷകയുടെ ചോദ്യത്തിനാണ് ഏഷ്യാനെറ്റിന്റെ മാദ്ധ്യമ പ്രവർത്തക രാജ്യവിരുദ്ധമായി പ്രതികരിച്ചത്. കണ്ട സംഘികൾ കൊല്ലപ്പെടുന്നത് റിപ്പോർട്ട് ചെയ്യേണ്ട കാര്യമില്ലെന്നും, ബംഗാൾ പാകിസ്താനിലാണെന്നും മാദ്ധ്യമ പ്രവർത്തകയുടെ പ്രതികരണം.
മാന്യമായ രീതിയിൽ കാര്യം അന്വേഷിച്ച പ്രേക്ഷകയോട് മോശമായി പെരുമാറിയ പി.ആർ പ്രവീണ എന്ന മാദ്ധ്യമ പ്രവർത്തകയ്ക്കെതിരെ കണ്ണിൽ പൊടിയിടുന്ന രീതിയിൽ നടപടിയെടുത്തെന്നാണ് സോഷ്യൽ മീഡിയയിൽ ആരോപണം ഉയരുന്നത്.