അസ്‌ന ഇനി മുതൽ ഡോക്ടർ അസ്‌ന ; ആർഎസ്എസ് ബോംബാക്രമണത്തിൽ വലതുകാൽ നഷ്ടമായ അസ്‌ന ആതുരസേവന രംഗത്ത് ആയിരങ്ങൾക്ക് കൈത്താങ്ങാകും

കണ്ണൂർ:ആര്‍.എസ്.എസുകാരുടെ ബോംബേറില്‍ കാല്‍ നഷ്ടപ്പെട്ട അസ്‌ന ഇനി ഡോക്ടര്‍. ആർഎസ്എസ് ബോംബാക്രമണത്തിൽ വലതുകാൽ നഷ്ടമായ അസ്ന ഇനിമുതൽ ഡോക്ടർ അസ്ന. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നാണ് അസ്ന എംബിബിഎസ് പാസായാത്.2000 സെപ്തംബര്‍ 27 ന് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് ദിനത്തിലാണ് അസ്‌നക്കുനേരെ ആക്രമണമുണ്ടായത്. അന്ന് അഞ്ചുവയസായിരുന്നു അസ്‌നയ്ക്ക് പ്രായം.ഇനി ഒരു വര്‍ഷത്തെ ഹൗസ് സര്‍ജന്‍സി കോഴ്‌സുകൂടി കഴിഞ്ഞാല്‍ അസ്‌നയ്ക്ക് ഡോക്ടര്‍ എന്ന രജിസ്‌ട്രേഷന്‍ ലഭിക്കും.

2000 സെപ്റ്റംബർ 27 ന് പഞ്ചായത്ത് തിരഞ്ഞെടുപ്പ് ദിവസം ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ബോംബ് സ്‌ഫോടനത്തില്‍ അസ്‌നയ്ക്ക് കാല് നഷ്ടപ്പെടുന്നത്. മുറ്റത്ത് കളിക്കുമ്പോള്‍ രാഷ്ട്രീയ വെെരാക്യത്തിന്റെ പേരിൽ ആർഎസ്എസ് അക്രമികള്‍ എറിഞ്ഞ ബോംബില്‍ ഒന്നാം ക്ലാസ്സുകാരി അസ്‌നയ്‌ക്കൊപ്പം അനിയന്‍ ആനന്ദിനും അമ്മ ശാന്തയ്ക്കും ഗുരുതരമായി പരിക്കേറ്റു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടർന്ന് അസ്നയെതലശേരിയിലും പിന്നീട് കൊച്ചിയിലും മൂന്നു മാസത്തോളം ചികിത്സിക്കേണ്ടി വന്നു. വലതുകാല്‍ മുട്ടിനു കീഴെ വച്ച് മുറിച്ചു മാറ്റി. അന്ന് ഒന്നാം ക്ളാസില്‍ പഠിക്കുകയായിരുന്ന അസ്ന പിന്നീടു കൃത്രിമക്കാല്‍ വച്ചാണ് നടന്നത്. എസ്എസ്എല്‍സിക്കും പ്ളസ്ടുവിനും മികച്ച വിജയം നേടി. പ്ളസ്ടുവിന് 86% മാര്‍ക്കുണ്ടായിരുന്നു. തുടര്‍ന്ന് ഒരു വര്‍ഷം തൃശൂരില്‍ എന്‍ട്രന്‍സ് പരിശീലനം. വികലാംഗ ക്വോട്ടയിലാണ് അസ്നയ്ക്ക് എംബിബിഎസ് പ്രവേശനം ലഭിച്ചത്.

ജീവനും ജീവിതവും തിരിച്ചു നല്‍കിയ വൈദ്യശാസ്ത്രത്തിനു മുന്നിലേക്ക് അസ്ന വീണ്ടുമെത്തുമ്പോള്‍ തെളിയുന്നത് മാനവികതയുടെയും നിശ്ചയ ദാര്‍ഢ്യത്തിന്റെയും ഉറച്ച കാല്‍പ്പാടുകളാണ് .ബാല്യത്തിന്റെ ഓര്‍മകളില്‍ ഡോക്ടര്‍മാരും ആസ്പത്രി വരാന്തകളും നിറഞ്ഞതിനാലാവണം ഡോക്ടറാവണമെന്നതു തന്നെയായിരുന്നു ആഗ്രഹം- എന്ന് അസ്‌ന അന്ന് പ്രമുഖ പത്രത്തിനോട് പറഞ്ഞിരുന്നു.

അസ്‌ന കോഴിക്കോട് മെഡിക്കല്‍ കോളജ്  വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം

അസ്‌ന കോഴിക്കോട് മെഡിക്കല്‍ കോളജ്
വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം

കണ്ണൂര്‍ ജില്ലയില്‍ രാഷ്ട്രീയ ആക്രമണത്തില്‍ ഒരു കുട്ടി ഇരയാവുന്നത് ആദ്യമായിട്ടായിരുന്നു. അസ്നക്കേസില്‍ പ്രതിയായി ശിക്ഷിക്കപ്പെട്ട എ അശോകന്‍ ഇപ്പോള്‍ സിപിഎമ്മില്‍ ആണ്. മാത്രമല്ല, കൂത്തുപറമ്ബ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റു കൂടിയാണ്. അസ്നക്കേസില്‍ കീഴ്്ക്കോടതി അഞ്ചു വര്‍ഷം തടവിന് ശിക്ഷിച്ചതിനാല്‍ മത്സരത്തിന് ആദ്യം അശോകന് അയോഗ്യത ഉണ്ടായിരുന്നു. ബിജെപി ആര്‍എസ്‌എസ് പ്രവര്‍ത്തകരായ 13 പേരും കുറ്റക്കാരാണെന്ന് തലശ്ശേരി അതിവേഗക്കോടതി അന്ന് കണ്ടെത്തിയിരുന്നു.

സിപിഎം സ്ഥാനാര്‍ത്ഥിയായി കൂത്തുപറമ്ബില്‍ മത്സരിച്ച അശോകനെതിരേ പ്രചരണത്തിനായി അസ്ന യുഡിഎഫ് വേദികളില്‍ എത്തിയതും രാഷ്ട്രീയ കേരളം ശ്രദ്ധിച്ചിരുന്നു.വാര്‍ത്തകളില്‍ ഒരു കാലത്ത് സജീവമായിരുന്നു അസ്ന. അസ്നയുടെ ദാരുണമായ സംഭവത്തെ തുടര്‍ന്നാണ് കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങള്‍ക്ക് ഒരു പരിധിവരെയെങ്കിലും അറുതി വന്നത്. നിരവധി സഹായങ്ങളും വാഗ്ദാനങ്ങളും അന്ന് അസ്നയെന്ന ആറുവയസുകാരിയെ തേടിയെത്തി.ASNA-470x253

കൂട്ടുകാര്‍ക്കൊപ്പം ഓടിക്കളിക്കാനും നടന്ന് സ്‌കൂളില്‍ പോകാനും കഴിഞ്ഞില്ലെങ്കിലും പഠിക്കണമെന്ന ആഗ്രഹം അസ്ന വാശിയോടെ നടത്തി. വിധിക്കു മുന്നില്‍ തോല്‍ക്കാതെ.പത്താം തരത്തിലും പന്ത്രണ്ടാം തരത്തിലും ഉയര്‍ന്ന മാര്‍ക്കുമായി വിജയം കൈവരിച്ച അസ്‌നയുടെ ആഗ്രഹ സഫലീകരണം കൂടിയാണ് ഡോക്ടര്‍ പദവി. പ്രവേശന പരീക്ഷയില്‍ ഭിന്നശേഷിക്കാരുടെ ക്വോട്ടയില്‍ പതിനെട്ടാം റാങ്കായിരുന്നു് അസ്നയ്ക്ക്.കഷ്ടപ്പാടില്‍ പിന്തുണച്ചവര്‍ക്കും സ്നേഹം നല്‍കിയവര്‍ക്കും തന്നെപോലെ വേദന അനുഭവിക്കുന്നവര്‍ക്കും ഒരു താങ്ങാകുക അത്രമാത്രമാണ് അസ്നയുടെ ആഗ്രഹം.

2000 ഡിസംബറിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പു ദിനം. വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന അസ്നയ്ക്കും അനുജനും കുടുംബാംഗങ്ങള്‍ക്കും നേരേ ബോംബേറുണ്ടായി. പാട്യം ഗ്രാമപഞ്ചായത്തിലെ പൂവത്തൂര്‍ യു പി സ്‌കൂളിലെ പത്താം നമ്ബര്‍ ബൂത്തിലാണ് ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ബോംബേറു നടത്തിയത്. കോണ്‍ഗ്രസ് ശക്തികേന്ദ്രമായ ഇവിടെ ബൂത്ത് പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അക്രമം അരങ്ങേറിയത്.

പോളിങ് ആരംഭിച്ച ശേഷം വ്യാജപേരില്‍ വോട്ടു ചെയ്യാനെത്തിയ ബിജെപിക്കാരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തിരുന്നു. അതോടെയാണ് സംഘര്‍ഷം ഉണ്ടായത്. വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന ആറു വയസ്സുകാരി അസ്നയ്ക്കും സഹോദരന്‍ ആനന്ദിനും ബോംബേറില്‍ പരിക്കേറ്റു. സ്ഫോടനത്തില്‍ അസ്നയുടെ വലതു കാല്‍ ചിതറി. ആനന്ദ് രക്തത്തില്‍ കുളിച്ചു. അസ്നയുടെ അമ്മയ്ക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ അസ്നയുടെ പിഞ്ചുകാല്‍ പിന്നീട് ആശുപത്രിയില്‍ വച്ച്‌ മുട്ടിനു മുകളില്‍ വച്ച്‌ മുറിച്ചു മാറ്റി

അസ്‌ന മനക്കരുത്തിന്റെ മാതൃക

 

Top