ബുള്ളറ്റ് ട്രെയിൻ ഇന്ത്യയിൽ; പദ്ധതിയുടെ ലാഭം ജപ്പാന്?

മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിയിൻ പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേന. പാർട്ടി മുഖ പത്രമായ സാമ്നയിലാണ് ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യൻ റെയിൽവേയും ലോക്കൽ ട്രെയിനുകളും വളരം ക്ലേശിച്ച് സർവീസ് നടത്തുമ്പോൾ ബുള്ളറ്റ് ട്രെയിനുകൾ അനാവശ്യമാണെന്ന് ശിവസേന ആരോപിക്കുന്നു.രാജ്യത്തെ അടിസ്ഥാന പ്രശ്നങ്ങൾ പലതും പരിഹരിക്കാതെ പോകുകയാണെന്നും ശിവസേന മുഖപ്രസംഗത്തിൽ ആരോപിക്കുന്നുണ്ട്. കേന്ദ്ര സർക്കാർ 108000 കോടിയും മഹാരാഷ്ട്ര സർക്കാർ 30,000 കോടിയും ചെലവഴിക്കുന്ന പദ്ധതിയ്ക്ക് ജപ്പാന്റെ സഹായവുമുണ്ട്. ബുള്ളറ്റ് ട്രെയിൻ പ്രധാനമന്ത്രിയുടെ അതിമോഹം മാത്രമാണ്. ഇത് സാധാരണകാർക്ക് വേണ്ടിയുള്ളതല്ലെന്നും പകരം സമ്പന്നർക്കും വ്യവസായികൾക്കും വേണ്ടി മാത്രമുള്ളതാണെന്നും സാമ്ന വിമർശിക്കുന്നുണ്ട്. പ്രധാനമന്ത്രി നിലകൊള്ളുന്നത് വ്യാവസായികൾക്കും സമ്പന്നർക്കും വേണ്ടിയാണെന്നും സാമ്ന പറയുന്നുണ്ട്. മുംബൈ സബർബൻ ട്രെയിനുകൾ വളരെ ക്ലേശിച്ചാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. മഹാരാഷ്ട്രക്കാരുടെ ആവശ്യങ്ങൾക്കും സ്വപ്നങ്ങൾക്കും മുകളിലാണ് മോദിയുടെ പദ്ധതി. വിദർഭ, മറാത്തവാദ, കൊങ്കൺ റെയിൽ പദ്ധതികൾ വേണമെന്നാണ് ജനങ്ങളുടെ ആവശ്യം. മഹാരാഷ്ട്രയോട് അഭിപ്രായം ചോദിക്കാതെയാണ് ബുള്ളറ്റ് ട്രെയിൻ കൊണ്ടു വരുന്നതെന്നും സാമ്ന വിമർശിക്കുന്നുണ്ട്. ഇന്ത്യയിൽ ഇപ്പോൾ നടക്കുന്ന ഒരു പ്രശ്നത്തിനും ബുള്ളറ്റ് ട്രെയിൻ പരിഹാരമല്ലെന്ന് ശിവസേന പറയുന്നണ്ട്. കർഷക പ്രശ്നം പരിഹാരം കാണാതെ കിടക്കുകയാണ്. മഹാരാഷ്ട്ര ജനതയുടെ ജീവിതത്തിന് മുകളിലൂടെയാണ് മോദിയുടെ ബുള്ളറ്റ് ട്രെയിൻ ഓടുക. ട്രെയിൻ പദ്ധതിക്കായി മഹാരാഷ്ട്രയിൽ നിന്ന് ഭൂമി ഏറ്റെടുക്കേണ്ടി വരും. അതു പാവപ്പെട്ട ജനങ്ങളുടെ കയ്യിൽ നിന്നാകും പോകുക. ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായുള്ള തൊഴിലാളികൾ അടക്കമുള്ള എല്ലാ സഹായവും ജപ്പാനാണ് നൽകുക. എന്നൽ പണവും ഭൂമിയും ഗുജറാത്തും മഹാരാഷ്ട്രയും നൽകണം. ലാഭം മുഴുവനും ജപ്പാനുമാണ് ലഭിക്കുന്നത്

Latest
Widgets Magazine