ഞാന്‍ കാറുവാങ്ങുന്ന ആദ്യ ആദിവാസിയൊന്നുമല്ല’ എനിക്ക് ഏഴു ലക്ഷം രൂപ വരുമാനമുണ്ട്! കാർ വാങ്ങിയത് അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടെന്ന് സി.കെ.ജാനു

കൽപ്പറ്റ :ഞാന്‍ കാറുവാങ്ങുന്ന ആദ്യ ആദിവാസിയൊന്നുമല്ല. കുറിച്യ, മുള്ളുകുറുമ, മലയര്‍, ആ സമുദായങ്ങളില്‍ പെട്ട പലര്‍ക്കും മക്കള്‍ക്കും മക്കളുടെ മക്കള്‍ക്കും മക്കളുടെ മക്കള്‍ക്കും കാറുകളുണ്ട്. ഞാന്‍ ശരിക്കും ഏറെ വൈകിയാണ് വാങ്ങുന്നത്. സ്വയം പര്യാപ്തയായി അങ്ങനെ വാങ്ങാന്‍ തീരുമാനിച്ചു. കൃഷിപ്പണിയിലൂടെയാണ് ഞാന്‍ കാറുവാങ്ങുന്നത്.’ സി.കെ.ജാനു പറയുന്നു.കഴിഞ്ഞ വര്‍ഷം അഞ്ചു ലക്ഷം രൂപയ്ക്കാണ് കുരുമുളക് വിറ്റത്. അഞ്ചു ലക്ഷം കിട്ടിയപ്പോ നാലു ലക്ഷം കൊടുത്തിട്ട് അഞ്ചു വര്‍ഷത്തെ അടവിന് മേടിച്ച വണ്ടിയാണ് ഇത്. വർഷാവർഷം കുരുമുളക് വിറ്റ് ഏഴ് ലക്ഷം രൂപ വരെ ലഭിക്കുന്നുണ്ട്, കാറുവാങ്ങിയത് അധ്വാനിച്ച പണം കൊണ്ടെന്ന് ജാനു. അടുത്തിടെ ഒരു മാസികയിൽ വന്ന അഭിമുഖത്തോടൊപ്പം കാറോടിക്കുന്ന സികെ ജാനുവിന്റെ ചിത്രം പുറത്തുവന്നത് മുതൽ കാറ് വാങ്ങാനുള്ള പണമെവിടെ നിന്നെന്ന് ചോദിച്ച് സോഷ്യൽമീഡിയയിൽ പല വിഭാഗങ്ങളിൽ നിന്നും പല വിധത്തിലുള്ള ചോദ്യങ്ങൾ നിറഞ്ഞിരുന്നു. ജാനു അഴിമതിക്കാരിയാണെന്നു ചിത്രീകരിക്കാനായി ശ്രമം. അതിനുള്ള മറുപടി ജാനു തന്നെ നൽകിയിരിക്കുകയാണ്.

‘ഞാന്‍ കാറ് വാങ്ങുന്ന ആദ്യത്തെ ആദിവാസിയൊന്നുമല്ല. കുറിച്യ, മുള്ളു കുറുമ, മലയര്‍ ഈ സമുദായങ്ങളില്‍ പലര്‍ക്കും മക്കള്‍ക്കും മക്കളുടെ മക്കള്‍ക്കും കാറുകളുണ്ട്’ അഭിമുഖത്തിൽ തന്റെ ടൊയോറ്റ കാറിനെക്കുറിച്ച് ജാനു. ആദിവാസികളായാൽ കാറു വാങ്ങാൻ പറ്റില്ലേ എന്നും ജാനു ചോദിക്കുന്നു. താൻ വീടു വച്ചപ്പോഴും ഇതേ പോലെയായിരുന്നുവെന്നും ആളുകൾക്ക് ഇത്ര സംശയങ്ങളുടെ ആവശ്യമെന്തെന്നും ജാനു ചോദിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

”ഞാന്‍ എന്തു ചെയ്താലും അതൊക്കെ വിവാദമാണ്. ഞാന്‍ വീട് വച്ചപ്പോഴും ഇതേ പോലെ തന്നെയായിരുന്നു. ഞാന്‍ ആദിവാസി സ്ത്രീയല്ലേ? ആദിവാസികള്‍ അങ്ങനെയൊന്നും ചെയ്യാന്‍ പാടില്ല. ബാക്കിയുള്ളവര്‍ക്ക് മാത്രമേ ഇത്തരം സംവിധാനങ്ങളും സൗകര്യങ്ങളും ഉണ്ടാകാന്‍ പാടുള്ളൂ എന്നൊക്കെയുള്ള ചിന്തയില്‍ നിന്നാണ് ഇത്തരം ചര്‍ച്ചകളും വിവാദങ്ങളും ഉണ്ടാകുന്നത്. മറ്റാരെങ്കിലും ബസ് വാങ്ങിയാലും കാറ് വാങ്ങിയാലും അതിലൊന്നും ഒരു വാര്‍ത്തയും പ്രശ്നവും വരുന്നില്ലല്ലോ. ആദിവാസികള്‍ അങ്ങനെയൊന്നും ജീവിക്കരുത് എന്നൊരു ചിന്തയുണ്ട് ചിലര്‍ക്ക്. ആരു വേണമെങ്കിലും വന്ന് പരിശോധിക്കട്ടെ. അതിനെല്ലാം ഞാന്‍ തയ്യാറാണ്. ഞാന്‍ വണ്ടി വാങ്ങിയതെങ്ങനെയെന്ന് ഇവിടെ എല്ലാര്‍ക്കും അറിയാം.” ജാനുവിന്റെ വിശദീകരണം

Top