ദേവിയെ അണിയിച്ചൊരുക്കാന്‍ നാലരക്കോടി….

വിശാഖപട്ടണം: ദസ്സ്‌റ ഉത്സവത്തോടനുബന്ധിച്ച് ശ്രീകന്യാ പരമേശ്വരി അമ്പലത്തില്‍ പ്രതിഷ്ഠയുടെ അലങ്കാരത്തിനും മറ്റുമായി ഉപയോഗിച്ചത് കോടികള്‍. 4.5 കോടിയുടെ ആഭരണങ്ങള്‍ കൊണ്ടാണ് ദേവിയെ അണിയിച്ചൊരുക്കിയത്. 2.5 കോടി രൂപാ നോട്ടുകള്‍ അലങ്കാരപ്പണികള്‍ക്കുവേണ്ടി ഉപയോഗിച്ചതായും സംഘാടക സമിതി അറിയിച്ചു. 140ല്‍ ഏറെ പഴക്കമുള്ള ക്ഷേത്രത്തില്‍ മഹാലക്ഷ്മി ദുര്‍ഗയെയാണ് ആരാധിക്കുന്നത്.  പരമ്പരാഗതമായി എല്ലാ നവരാത്രി ഉത്സവങ്ങളിലും ദേവിയെ ഇത്തരത്തില്‍ അണിയിച്ചൊരുക്കാറുണ്ട്. പ്രത്യേക പൂജകള്‍ക്ക് ശേഷമാണ് അലങ്കാരപ്പണികള്‍ നടത്താറ്. പ്രതിഷ്ഠയ്ക്ക് പുറകെയുള്ള ചുമരും താഴെയുള്ള തറയും അലങ്കരിക്കുവാനാണ് ഇന്ത്യന്‍ രൂപയും വിദേശ കറന്‍സികളും ഉപയോഗിക്കുന്നത്. 200ല്‍ അതികം ഭക്തരാണ് ഇത്തവണത്തെ അലങ്കാരത്തിനുള്ള ചെവലുകള്‍ വഹിച്ചിട്ടുള്ളത്.

Top