
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിക്കുള്ള ഡീസല്‍ വില കുത്തനെ വര്‍ധിപ്പിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍. ലിറ്ററിന് 6.73 രൂപയുടെ വര്‍ധനവാണ് ഏര്‍പ്പെടുത്തിയത്. ബള്‍ക്ക് പര്‍ച്ചേസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് വില വര്‍ധനവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇതോടെ ഒരു ലിറ്റര്‍ ഡീസല്‍ 98.15 രൂപയ്ക്കാണ് ഇനി കെ.എസ്.ആര്‍.ടി.സിക്ക് ലഭിക്കുക. സ്വകാര്യ പമ്പുകള്‍ക്ക് ഇത് 91.42 രൂപയ്ക്ക് ലഭിക്കും. അമ്പതിനായിരത്തില്‍ കൂടുതല്‍ ലിറ്റര്‍ ഇന്ധനം ഉപയോഗിക്കുന്നവര്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഈ വിലവര്‍ധനവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതിദിനം കെ.എസ്.ആര്‍.ടി.സി. അഞ്ചര ലക്ഷം ഡീസലാണ് ഉപയോഗിക്കുന്നത്. വില കൂടിയതോടെ ദിവസവും 37 ലക്ഷം രൂപയുടെ കൂടുതല്‍ ചെലവാണ് കോര്‍പ്പറേഷനു ഉണ്ടാക്കുക. ഇത് പ്രതിമാസം 11.10 കോടിയുടെ അധിക ബാധ്യത സൃഷ്ടിക്കുന്നതോടെ കെ.എസ്.ആര്‍.ടി.സിയ്ക്കുണ്ടാകുക വന്‍ബാധ്യതയാണ്.