ദിലീപിന്‍റെ ജാമ്യം റദ്ദാക്കാൻ നിർണായക നീക്കം; പോലീസ് സുപ്രീം കോടതിയിലേക്ക്

കുറ്റപത്രം സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ദിലീപ് ജാമ്യം നേടി പുറത്തിറങ്ങിയത് പോലീസിനും പ്രോസിക്യൂനും വലിയ ക്ഷീണമുണ്ടാക്കിയിരിക്കുകയാണ്. അറസ്റ്റിലായി 85 ദിവസത്തോളം ദിലീപിനെ പുറത്തിറക്കാതിരിക്കാന്‍ പ്രോസിക്യൂഷന്റെ ശ്രമങ്ങള്‍ക്ക് സാധിച്ചിരുന്നു. പക്ഷേ കുറ്റപത്രം സമര്‍പ്പിക്കാന്‍ വെറും 5 ദിവസം മാത്രം ബാക്കിയുള്ളപ്പോള്‍ ദിലീപ് പുറത്തിറങ്ങി. നാണക്കേട് മാറ്റാന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള നിര്‍ണായക നീക്കത്തിലേക്ക് പോലീസ് കടക്കുന്നുവെന്നാണ് സൂചന.

Top