ദേ പുട്ട് റസ്റ്ററന്റിന്റെ ഉദ്ഘാടനത്തിനാണ് ദിലീപ് ദുബായിലെത്തുന്നത്. ദിലീപ് ജയിലിലാകുന്നതിന് മുമ്പ് തന്നെ റസ്റ്ററന്റ് ഉദ്ഘാടനം ചെയ്യാനുള്ള നീക്കങ്ങള്‍ തുടങ്ങിയിരുന്നെങ്കിലും അറസ്റ്റോടെ എല്ലാം പാളുകയായിരുന്നു. ദിലീപ് ഒറ്റയ്ക്കല്ല ദേ പുട്ട് റസ്റ്ററന്റിന് പിന്നില്‍. പിന്നെയും ആറ് പേരുണ്ട്. 28നാണ് ദിലീപ് ദുബായിലെത്തുക. 29ന് റസ്റ്ററിന്റിന്റെ ഉദ്ഘാടനം ആസൂത്രണം ചെയ്തിട്ടുള്ളത്. ദുബായുടെ ഹൃദയഭാഗമായ കരാമയിലാണ് മലയാളികളുടെ ഇഷ്ടവിഭവമായ പുട്ടിന് മാത്രമായി പ്രത്യേക റസ്റ്ററന്റ് ഒരുങ്ങുന്നത്. ഉദ്ഘാടനത്തിന് ശേഷവും ദിലീപ് ദുബായില്‍ തങ്ങും. ദിലീപിന് ഒക്ടോബര്‍ ആദ്യവാരമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥയുടെ ഭാഗമായി പാസ്‌പോര്‍ട്ട് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. റസ്റ്ററന്റ് ഉദ്ഘാടനത്തിന് ദുബായില്‍ പോകാന്‍ പാസ്‌പോര്‍ട്ട് തിരികെ വേണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചതോടെയാണ് യാത്രയ്ക്ക് കളമൊരുങ്ങിയത്. അതേസയമം, ദിലീപിനൊപ്പം ഭാര്യ കാവ്യാമാധവന്‍ ദുബായിലേക്ക് പോകില്ലെന്നാണ് അവരുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിവരം. ബിസിനസ് ആവശ്യത്തിനുള്ള യാത്ര ആയതിനാലാണ് കാവ്യ കൂടെ പോകാത്തത്. വിവാഹം കഴിഞ്ഞ ഉടനെ ദിലീപും കാവ്യയും ദുബായിലെത്തിയിരുന്നു. വലിയ ആഘോഷമായിരുന്നു അന്ന്. ഒട്ടേറെ മലയാളികള്‍ സ്ഥിരം സന്ദര്‍ശകരായ സ്ഥലമാണ് ദുബായിലെ കരാമ. മലയാളികളുടെ ഷോപ്പുകള്‍ നിരവധിയുണ്ട് ഇവിടെ. കരാമയിലെ പാര്‍ക്ക് റെജിസ് ഹോട്ടലിന് പിന്‍ഭാഗത്തുള്ള അല്‍ ഷമ്മാ കെട്ടിടത്തിലാണ് ദേ പുട്ട് റസ്റ്ററന്റ് ഒരുക്കിയിട്ടുള്ളത്.
ദിലീപ് ഒറ്റയ്ക്കല്ല ഈ സംരഭത്തിന് പിന്നില്‍. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ കൂടെയുണ്ട്. കൂടാതെ അഞ്ച് ബിസിനസുകാരും കരാമയിലെ ദേ പുട്ട് റസ്റ്ററിന്റില്‍ പാര്‍ടണര്‍മാരാണ്. ദിലീപിന് ദുബായില്‍ നിരവധി സുഹൃത്തുക്കളും ബിസിനസ് പാര്‍ട്ണര്‍മാരുമുണ്ട്. ദിലീപ് വിദേശത്ത് എവിടെയാണ് സന്ദര്‍ശിക്കുന്നതെന്നും സന്ദര്‍ശിക്കുന്ന സ്ഥലത്തിന്റെ വിലാസവും നല്‍കാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കുമ്പോള്‍ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ഒക്ടോബറില്‍ ജാമ്യം അനുവദിക്കുമ്പോള്‍ ദിലീപിന് രാജ്യം വിട്ടുപോകരുതെന്ന് വ്യവസ്ഥയുണ്ടായിരുന്നു. ഇളവ് നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തെങ്കിലും കോടതി ഗൗനിച്ചില്ല. ഏഴ് പേരാണ് ദേ പുട്ട് റസ്റ്ററന്റ് ദുബായില്‍ ആരംഭിക്കുന്നത്. നാദിര്‍ഷയും മറ്റു പാര്‍ട്ണര്‍മാരും ചേര്‍ന്നാണ് റസ്റ്ററന്റിന്റെ രേഖകള്‍ തയ്യാറാക്കിയത്. ദിലീപ് കേസില്‍ കുടുങ്ങിയത് വഴി ബിസിനസ് സംരഭത്തിന് വേണ്ടി ചെലവാക്കിയ തുക നഷ്ടമാകുമോ എന്ന ആശങ്ക പാര്‍ട്ണര്‍മാര്‍ക്കുണ്ടായിരുന്നു. ജാമ്യം കിട്ടയതോടെയാണ് ഇവരുടെ ശ്വാസം നേരെ വീണത്.