അമേരിക്കൻ ചാര സംഘടനയായ സിഐഎ( സെൻട്രൽ ഇന്റലിജൻസ് ഏജൻസി) യിൽ നിന്നും പോലീസ് നായയെ പുറത്താക്കി. ലാബ്രഡോർ റിട്രീവർ ഇനത്തിൽപെട്ട ലുലു എന്ന നായയെയാണ് ബോംബ് മണത്ത് കണ്ടെത്താനുള്ള പരിശീലനങ്ങളിൽ പരാജയപ്പെട്ടതിനെത്തുടർന്ന് പുറത്താക്കിയത്. കുറച്ച് ആഴ്ചകൾ നീണ്ടുനിന്ന പരിശീലനത്തിനിടെ ജോലി ചെയ്യാൻ താത്പര്യമില്ലാത്തതിന്റെ ലക്ഷണങ്ങൾ ലുലു പ്രകടിപ്പിച്ചിരുന്നുവെന്നാണ് സിഐഎ അധികൃതർ വ്യക്തമാക്കുന്നത്. സിഐഎ അധികൃതർ തന്നെയാണ് ഇതിനെ കുറിച്ച് ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. ലുലുവിനെ മറ്റൊരാളിൽ നിന്നും സിഐഎ ദത്തെടുത്തതാണ്.
Tags: dog lulu