ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യ യു.എസ് സംയുക്ത യുദ്ധാഭ്യാസത്തിന് തയ്യാറെടുക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും സെപ്തംബറില്‍ സംയുക്ത യുദ്ധാഭ്യാസത്തിന് തയ്യാറെടുക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. സെപ്തംബര്‍ 14 മുതല്‍ 17വരെ ലൂയിസ് മക്കോര്‍ഡ് ബേസില്‍ ആയിരിക്കും യുദ്ധാഭ്യാസം നടക്കുക. ഡോംഗ്ലോംഗിന്റെ പേരില്‍ ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് അമേരിക്കയുമായുള്ള യുദ്ധ്യാഭ്യാസത്തിന് ഇന്ത്യ ഒരുങ്ങുന്നത് ശ്രദ്ധേയമാണ്.കഴിഞ്ഞ മാസം ബംഗാള്‍ ഉള്‍ക്കടലില്‍ അമേരിക്കയും ജപ്പാനുമായി ചേര്‍ന്ന് സംയുക്ത നാവികാഭ്യാസമായ മലബാര്‍ ഡ്രില്ലിന് ശേഷം ഇന്ത്യയുമായി നടക്കുന്ന യുദ്ധാഭ്യാസം ശ്രദ്ധേയമാണ് .

നേരത്തെ മലബാര്‍ നാവികാഭ്യാസം നടത്തിയപ്പോഴും ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി സംബന്ധിച്ച്‌ തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. പത്ത് ദിവസം നീണ്ടുനിന്ന സൈനികാഭ്യാസത്തില്‍ അമേരിക്കയെ കൂടാതെ ജപ്പാനും പങ്കെടുത്തിരുന്നു. ഇന്ത്യയും അമേരിക്കയും സംയുക്തമായാണ് ‘മലബാര്‍ എക്സര്‍സൈസ്’ ആരംഭിച്ചതെങ്കിലും പിന്നീട് ജപ്പാനും ഇതില്‍ പങ്കാളികളാവുകയായിരുന്നു.ഇന്ത്യ, അമേരിക്കയുടെ തന്ത്രപധാന പങ്കാളിയാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ അമേരിക്കയുമായുള്ള സൈനിക ബന്ധം കുറച്ച്‌ കൂടി ഊട്ടിയുറപ്പിക്കുന്നതാണ് ഇന്ത്യയുടെ ഈ നീക്കം. ഏഷ്യാ പസഫിക് മേഖലയില്‍ ചൈനയുടെ ആധിപത്യത്തിന് ഉചിതമായ മറുപടി നല്‍കുക എന്നത് കൂടി ഇന്ത്യ ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.

16 യുദ്ധക്കപ്പലുകളും രണ്ട് സബ്മറൈനുകളും 95 ല്‍ അധികം എയര്‍ ക്രാഫ്റ്റുകളുമായി ഇന്ത്യയും ജപ്പാനും അമേരിക്കയും സംയുക്തമായി നടത്തുന്ന മലബാര്‍ നേവല്‍ അഭ്യാസം ബംഗാള്‍ ഉള്‍ക്കടലില്‍ നടത്തിയിരുന്നു.അതിര്‍ത്തി പ്രശ്നത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന അവസരത്തിലാണ് മലബാര്‍ നേവല്‍ അഭ്യാനടത്തിയത് . miltary shipമൂന്നാമതൊരു രാജ്യത്തെ ലക്ഷ്യം വെച്ചുള്ളതായിരിക്കരുത് നാവികാഭ്യാസമെന്ന് ചൈന നേരത്തേ വ്യക്തമാക്കിയിരുന്നു.
10 ദിവസം നീണ്ടുനില്‍ക്കുന്ന സൈനികാഭ്യാസത്തില്‍ ഇന്ത്യ, ജപ്പാന്‍, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യുദ്ധക്കപ്പലുകള്‍ പങ്കെടുത്തു . ഇന്ത്യയും അമേരിക്കയും സംയുക്തമായാണ് ‘മലബാര്‍ എക്സര്‍സൈസ്’ ആരംഭിച്ചത്. പിന്നീട് ജപ്പാനും ഇതില്‍ പങ്കാളികളാകുകയായിരുന്നു.
ചൈനയുമായുള്ള സംഘര്‍ഷങ്ങളുടെ പേരിലും ഓസ്ട്രേലിയയുടെ അഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിലും ഇത്തവണത്തെ മലബാര്‍ എക്സര്‍സൈസ്’ നേരത്തേ മുതല്‍ വാര്‍ത്തകളിലിടം നേടിയിരുന്നു. സൈനികാഭ്യാസം മൂന്നാമതൊരു രാജ്യത്തിനെ ലക്ഷ്യം വെച്ചാകരുതെന്നാണ് ചൈന പറയുന്നത്. സൈനികാഭ്യാസത്തില്‍ പങ്കെടുക്കാനുള്ള ഓസ്ട്രേലിയയുടെ അഭ്യര്‍ത്ഥന ഇന്ത്യ നിരസിച്ചത് ഓസ്ട്രേലിയയുടെ ശത്രുവായ ചൈനയെ ചൊടിപ്പിക്കാതിരിക്കാനാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest
Widgets Magazine