ഉമ്മന്‍ചാണ്ടി സുഖിപ്പിച്ചത് മാധ്യമങ്ങളെ; മനോരമയ്ക്ക് നല്‍കിയത് 13 കോടിയുടെ പരസ്യം ഹിന്ദുവിന് 11 കോടി മാതൃഭൂമിക്ക് 10 കോടി ആകെ 100 കോടിക്ക് മുകളില്‍ പത്രങ്ങള്‍ക്ക് മാത്രം നല്‍കി

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി ഭരണകാലത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയത് കോടികളുടെ പരസ്യം. ഉമ്മന്‍ചാണ്ടിയെ ഏത് പ്രതിസന്ധിയിലും ഒളിഞ്ഞും തെളിഞ്ഞു താങ്ങിനിര്‍ത്തിയ മനോരമയ്ക്കാണ് ഏറ്റവും കൂടുതല്‍ പരസ്യം ലഭിച്ചിരിക്കുന്നത്. 13 കോടി രൂപയാണ് മനോരമയ്ക്ക് പരസ്യത്തിനായി സര്‍ക്കാര്‍ നല്‍കിയത്. രണ്ടാം സ്ഥാനത്തുള്ളത് ദ ഹിന്ദു ദിനപത്രത്തിനാണ്. 11 കോടി രൂപയാണ് ഹിന്ദുവിന് പിആര്‍ഡി പരസ്യങ്ങള്‍ക്കായി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നല്‍കിയത്. 10 കോടി രൂപയാണ് മാതൃഭൂമി ദിനപത്രത്തിന് പരസ്യങ്ങള്‍ക്കായി നല്‍കിയത്. 2011 മുതല്‍ 2015 ഡിസംബര്‍ മാസം വരെയുള്ള കണക്കുകളാണ് പുറത്തുവന്നത്.

അതേസമയം പ്രമുഖ പത്രങ്ങള്‍ക്ക് പുറമേ സര്‍ക്കാര്‍ പരസ്യം കിട്ടിയാല്‍ മാത്രം പുറത്തിറങ്ങുന്നവര്‍ക്ക് പോലും പരസ്യം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ദിവസേന പുറത്തിറങ്ങുന്ന മലയാളം, ഇംഗ്ലീഷ് തമിഴ് പത്രങ്ങള്‍ അടക്കം ചെറുതും വലുതുമായ 101 പത്ര മാദ്ധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ വിവിധ വകുപ്പുകള്‍ക്കുവേണ്ടി പരസ്യങ്ങള്‍ നല്‍കി. അതേസമയം മനോരമയും മനോരമയും, മാതൃഭൂമിയും ഹിന്ദുവും 10 കോടി ക്ലബ്ബില്‍ ഇടം പിടിച്ചു. മറ്റ് മലയാളത്തിലെ ബാക്കി പത്രങ്ങള്‍ക്കും ആവശ്യത്തിന് പരസ്യവരുമാനം സക്കാറില്‍ നിന്നും ലഭിച്ചു. ഇക്കാര്യത്തില്‍ കാര്യമായ രാഷ്ട്രീയ ചായ്വില്ല താനും. മറ്റു പ്രമുഖ പത്രങ്ങള്‍ക്കു ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പരസ്യ ഇനത്തില്‍ കൊടുത്ത തുക ഇപ്രകാരമാണ്:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചന്ദ്രിക ദിനപത്രം 3,11,45,208 രൂപ
ദീപിക 3,09,70,812 രൂപ
ദേശാഭിമാനി4,66,41,983 രൂപ
ജനയുഗം2,54,85,321 രൂപ
ജന്മഭൂമി 1,75,65,780 രൂപ
മാധ്യമം 3,09,79,752 രൂപ
വീക്ഷണം2,14,01,990 രൂപ
മംഗളം 3,01,23,164 രൂപ

അതേസമയം പരസ്യങ്ങള്‍ നല്‍കിയ ഇനത്തില്‍ സര്‍ക്കാര്‍ കുടിശ്ശികയും വരുത്തിയിട്ടുണ്ട്. ബില്ലുകള്‍ കൃത്യമായി കിട്ടാത്തത് മുലം 28 കോടിയോളം രൂപ കുടിശ്ശിക ഇനത്തിലുമുണ്ട്. സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്ക് വേണ്ടിയുള്ള പരസ്യത്തിനായി ഏകദേശം ടെണ്ടര്‍ വിഭാഗത്തില്‍ പെട്ട 30910 പരസ്യങ്ങളും, ഡിസ്‌പ്ലേ വിഭാഗത്തില്‍ 3430 പരസ്യങ്ങളും, ഇലക്ട്രോണിക് മാദ്ധ്യമങ്ങള്‍ക്ക് വേണ്ടി 48 പരസ്യങ്ങളും നല്‍കിയിട്ടുളതായാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഇതില്‍ ടെണ്ടര്‍ ഇനത്തിന്‍ 384999887 രൂപ ചെലവായി. ഇലക്ട്രോണിക് മാദ്ധ്യമങ്ങള്‍ക്ക് 226063044 രൂപയും സര്‍ക്കാര്‍ ചെലവാക്കി.

സര്‍ക്കാറില്‍ നിന്നും പരസ്യം ലഭിക്കുമ്പോള്‍ മാത്രം പുറത്തിറങ്ങുന്നവയാണ് ഇവയില്‍ ചില മാദ്ധ്യമങ്ങള്‍. ചെറുകിട പത്രങ്ങളുടെ ശമ്പള പ്രതിസന്ധിയയും സര്‍ക്കാര്‍ കുടിശ്ശിക വരുത്തിയത് ബാധിക്കുന്നുണ്ട്. അതേസമയം ജീവനക്കാരുടെ ശമ്പളകാര്യത്തില്‍ വീഴ്ച്ച വരുത്തിയവയില്‍ വന്‍തോതില്‍ സര്‍ക്കാര്‍ പരസ്യം ലഭിച്ചയും പെടും. അതേസമയം 2015 വരെയുള്ള പരസ്യങ്ങള്‍ക്ക് ചെലവാക്കിയ തുകയുടെ വിവരമാണ് ഇപ്പോള്‍ പുറത്തുവന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് മുമ്പുള്ള രണ്ട് മാസത്തെ കാലയളവില്‍ വന്‍തോതില്‍ സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ വിവരങ്ങള്‍ കൂടി ലഭ്യമായി വന്‍ തുക തന്നെയായിരിക്കും മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടാവുക.

Top