മരണവീട്ടിലെയും കല്ല്യാണ വീട്ടിലെയും ആളുകള്‍ തമ്മില്‍ കൂട്ടത്തല്ല്; പതിനാലു പേര്‍ക്ക് പരിക്ക്; സംഘര്‍ഷം ഒഴിവാക്കാന്‍ വന്‍ പോലീസ് സന്നാഹം

കോട്ടയം: മരണ വീട്ടിലും കല്ല്യാണ വീട്ടിലും ഒരേപോലെ മലയാളികള്‍ക്ക് അത്യാവശ്യമായി മാറിയിരിക്കുകയാണ് മദ്യം.എന്നാല്‍ മദ്യം മൂലം മരണവീടും കല്യാണ വീടും ഒരേ പോലെ കലാപമായാലോ എന്നാല്‍ അങ്ങിനെയും സംഭവിച്ചു. കല്ല്യാണ വീട്ടുകാരും മരണ വീട്ടുകാരും തമ്മീല്‍ മണിക്കൂറുകള്‍ നീണ്ട സംഘടര്‍ഷമാണ് അരങ്ങേറിയത്. ഒടുവില്‍ വന്‍ പോലീസ് സന്നാഹമെത്തിയാണ് സംഘര്‍ഷത്തിന് അയവ് വരുത്തിയത്. സംഭവത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റും നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ചെറുവാണ്ടൂരിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹത്തിനുശേഷം പേരൂരിലെ വീട്ടിലേക്കു പോകുകയായിരുന്ന വിവാഹ സംഘവും മാര്‍ഗമധ്യേ മരണവീട്ടിലുണ്ടായിരുന്നവരുമായാണ് വാക്കുതര്‍ക്കവും പിന്നീട് സംഘര്‍ഷവും ഉണ്ടായത്. വീതികുറഞ്ഞ റോഡില്‍നിന്ന് സംസാരിക്കുകയായിരുന്ന ആളുകളോട് വിവാഹ സംഘം എത്തിയ വാഹനത്തിലുണ്ടായിരുന്ന യുവതി മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി യുവതിയോടും ഒപ്പമുണ്ടായിരുന്നവരോടും കയര്‍ത്ത സംഘം സംഘര്‍ഷമുണ്ടാക്കുകയായിരുന്നെന്നു പറയുന്നു. യുവതി സഞ്ചരിച്ച കാറും അക്രമത്തിനിരയാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തി അക്രമികളെ തുരത്തിയെങ്കിലും വീണ്ടും അക്രമമുണ്ടായി. നേരംപുലരും വരെ സംഘര്‍ഷം തുടര്‍ന്നു. തുടര്‍ന്ന് കൂടുതല്‍ പോലീസ് സ്ഥലത്തെത്തുകയും നാലുപേരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. രണ്ട് സംഘത്തിലുമുണ്ടായിരുന്നു മദ്യപാന്‍മാരാണ് സംഘര്‍ഷമുണ്ടാക്കിയതെന്ന് പോലീസും നാട്ടുകാരും പറയുന്നു.

വെള്ളിയാഴ്ച രാത്രി ഏറ്റുമാനൂരിനു സമീപം പേരൂരിലാണ് ഇരുവീടികളിലെ ആള്‍ക്കാര്‍ തമ്മിലടിച്ചത്. സംഘര്‍ഷത്തില്‍ മരണവീട്ടിലെത്തിയ കൊച്ചുമോന്‍ (30), റിന്റോ (32), വിഷ്ണു (22), മനീഷ് (32), സെബിന്‍ (22), എന്നിവര്‍ക്കും കല്യാണ വീട്ടിലെത്തിയ ലീന (30), മനോജ് (32), രഞ്ജിത് (23), സുജന്‍ (26), ശ്രീജിത്ത് (28), തുഷാര (26), രാജേഷ് (34), സുനില്‍ (37), തുളസീധരന്‍ (47) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തടിക്കഷണംകൊണ്ട് തലയ്ക്ക് അടിയേറ്റ് ഗുരുതരാവസ്ഥയിലായ മനോജ് തീവ്രപരിചരണ വിഭാഗത്തിലാണ്.

Top