കുട്ടികൾ സെക്‌സിനു തയ്യാറാകണം: ഇല്ലെങ്കിൽ തോൽപ്പിക്കും; ഭീഷണിയുമായി അധ്യാപിക

ക്രൈം ഡെസ്‌ക്

മെർലിൻ:  പരീക്ഷയ്ക്കു ജയിക്കണോ, അധ്യാപികയുമായി സെക്‌സിൽ ഏർപ്പെടണം. മെർലിൻ കൗണ്ടിയിലെ ഒരു സ്‌കൂളിലെ എം.യോകസ്റ്റ എന്ന അധ്യാപികയാണ് കുട്ടികളുടെ മൊബൈലിലേയ്ക്കു നഗ്നചിത്രങ്ങൾ അയക്കുകയും, ഇവരെ ഫ്‌ളാറ്റിലേയ്ക്കു ക്ഷണിക്കുകയും ചെയ്ത അധ്യാപികയാണ് ഒടുവിൽ കേസിൽ കുടുങ്ങിയത്.
2016 ജനുവരിയ്ക്കും ഏപ്രിലിനും ഇടയിലായിരുന്നു സംഭവങ്ങൾ. നാൽപ്പതുകാരിയും ബാങ്ക് ഉദ്യോഗസ്ഥന്റെ ഭാര്യയുമാണ് അധ്യാപിക. ഇവരുടെ ക്ലാസിലെ നാൽപ്പതോളം ആൺകുട്ടികളെയാണ് അധ്യാപിക ലൈംഗിക ബന്ധത്തിനു ക്ഷണിച്ചത്. തന്നോടൊപ്പം ലൈംഗികതയ്ക്ക് തയ്യാറായില്ലെങ്കിൽ കുട്ടികളെ പരീക്ഷയ്ക്കു തോൽപ്പിക്കുമെന്നായിരുന്നു ഭീഷണി. കുട്ടികളെ ഓരോരുത്തരുടെ മൊബൈൽ നമ്പർ വാങ്ങിയ ശേഷം അധ്യാപിക തന്റെ നഗ്നചിത്രങ്ങൾ ഇവർക്കു അയച്ചു നൽകി. തുടർന്നു കുട്ടികളെ ഓരോരുത്തരെയായി സെക്‌സ് ചാറ്റിനായി ക്ഷണിക്കുകയായിരുന്നു. ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് വീട്ടിലെത്തി ലൈംഗികതയ്ക്കു തയ്യാറാകണമെന്നാണ് കുട്ടികളോട് ഇവർ ആവശ്യപ്പെട്ടിരുന്നത്.
ഫ്‌ളാറ്റിൽ വരാൻ തയ്യാറാകാത്ത കുട്ടികളെ പരീക്ഷയ്ക്കു തോൽപ്പിക്കുമെന്നായിരുന്നു ഇവരുടെ ഭീഷണി. ഇതോടെ കുട്ടികൾ ഭീഷണിക്കു വഴങ്ങി ടീച്ചറുടെ ഫ്‌ളാറ്റിലെത്തുകയും, ലൈംഗികതയിൽ ഏർപ്പെട്ടുവരികയുമായിരുന്നു. ഇതിനിടെ കുട്ടികളിൽ ഒരാളുടെ മൊബൈൽഫോൺ പരിശോധിച്ച പിതാവാണ് അധ്യാപികയുടെ ലൈംഗിക ചിത്രങ്ങൾ കുട്ടിയുടെ മൊബൈൽ ഫോണിൽ കണ്ടെത്തിയത്. തുടർന്നു ടീച്ചറുടെ തനിനിറം തിരിച്ചറിഞ്ഞ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനിടെ കുട്ടികളിൽ ഒരാളുടെ മാതാപിതാക്കൾ അധ്യാപികയുടെ ചിത്രങ്ങൾ ഇന്റർനെറ്റിൽ ഇടുകയും ചെയ്തു. ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. കൊച്ചുകുട്ടികളെയും, വിദ്യാർഥികളെയും ലൈഗികമായി ഉപയോഗിച്ച അധ്യാപികയെ അൻപതു വർഷമെങ്കിലും തടവിൽ കഴിയേണ്ടി വരും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top