കുഞ്ഞിനേ വേണ്ടാ; പെറ്റ കുഞ്ഞിനെ അമ്മ ആശുപത്രിയിൽ ഏല്പ്പിച്ച് കടന്നു കളഞ്ഞു

സംഭവം മഞ്ചേരിയിൽ. കുഞ്ഞിനേ ഉപേക്ഷിക്കാൻ നാടകം കളിക്കുകയായിരുന്നു അമ്മ. കൈകുഞ്ഞുമായി വന്ന അഞ്ജാതായ യുവതി പറഞ്ഞു ആരെങ്കിലും നോക്കാനുണ്ടായിരുന്നെങ്കിൽ എന്റെ കുഞ്ഞിനെ ‍ഞാൻ ഇവിടെ കൊണ്ടുവരില്ലായിരുന്നു. ഭർത്താവ് അപകടത്തിൽ മരിച്ചു. ഉമ്മ തളർന്നുകിടക്കുകയാണ്. അവരെ ശുശ്രൂഷിക്കാനും ജോലിക്കുപോകാനും കുഞ്ഞിനെ ആരെങ്കിലും നോക്കണം…

മെഡിക്കൽ കോളജ് ആശുപത്രി അമ്മത്തൊട്ടിലിനു സമീപം കൈക്കുഞ്ഞുമായി ചുറ്റിപ്പറ്റിനിന്ന സ്ത്രീ ഇതു പറയുമ്പോൾ കുഞ്ഞിനെ ഉപേക്ഷിക്കാൻ എത്തിയതാണെന്ന് ഇതുകേട്ട ആശുപത്രി ജീവനക്കാരൻ കരുതിയില്ല. നൊന്തുപെറ്റ കുഞ്ഞിനെ നിറകണ്ണുകളോടെ നോക്കിയും ഉമ്മവച്ചും താലോലിച്ചുകൊണ്ടിരുന്നപ്പോൾ പന്തികേടു തോന്നി. വിവരം അത്യാഹിത വിഭാഗം നഴ്സുമാരെ അറിയിച്ചു. നഴ്സുമാർക്കൊപ്പം എത്തിയപ്പോഴേക്കും കുഞ്ഞിനെ തൊട്ടിലിൽവച്ച് ആ അമ്മ പോയിക്കഴിഞ്ഞിരുന്നു.

35 വയസ്സു തോന്നിക്കുന്ന സ്ത്രീയാണ് കുഞ്ഞിനെ ഉപേക്ഷിച്ചുപോയത്. അമ്മത്തൊട്ടിലിൽനിന്നു കുഞ്ഞിനെ ഏറ്റെടുത്ത് ഐസിയുവിൽ പ്രവേശിപ്പിച്ചു. ആൺകുഞ്ഞാണെന്ന് അധികൃതർ പറഞ്ഞു. പ്രാഥമിക പരിശോധനയും കുത്തിവയ്പുമെടുത്തു. തുടർന്ന് ശിശുക്ഷേമ സമിതി അധികൃതരെ വിവരം അറിയിച്ചു. അവരെത്തി കുഞ്ഞിനെ ഏറ്റുവാങ്ങിയതായി സൂപ്രണ്ട് ഡോ. നന്ദകുമാർ പറഞ്ഞു. അമ്മത്തൊട്ടിലിൽ ലഭിക്കുന്ന രണ്ടാമത്തെ കുഞ്ഞാണിത്.

 

Latest